പി.പി ചെറിയാന്‍
ചിക്കാഗോ: അമേരിക്കന്‍ സൌത്ത് വെസ്റ്റ് ഭദ്രസനത്തിലെ വൈദികനായ ഫാ. രാജു എം ദാനിയേല്‍ മാതൃ ഇടവകയായ തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ വച്ചു കോര്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്യക്കോസ് മാര്‍ ക്ലിമിസ്, ഡോ.എബ്രഹാം മാര്‍ സെറാഫയിം, ഗീവര്‍ഗീസ് മാര്‍ യുലിയോസ് എന്നിവര്‍ സഹകര്‍മ്മികത്വം വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച് ടി.വിയുടെ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ആയ വന്ദ്യ രാജു എം ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്ക് എം.ഒ.സി ടി.വി ടീമിന്റെ അഭിനന്ദനങ്ങളും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ്, മാനേജിങ് എഡിറ്റര്‍ കുര്യന്‍ പ്രക്കാനം, എഡിറ്റര്‍ സുനില്‍ കെ ബേബി എന്നിവര്‍ ആശംസകളും അറിയിച്ചു.