Friday, October 4, 2024

HomeUS Malayaleeപ്രവാസി മലയാളി ഫെഡറേഷന്‍ വെബ്ബിനാര്‍ ജൂലൈ 2ന്

പ്രവാസി മലയാളി ഫെഡറേഷന്‍ വെബ്ബിനാര്‍ ജൂലൈ 2ന്

spot_img
spot_img

പി.പി ചെറിയാന്‍
(ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ന്യൂയോര്‍ക്: ന്യൂയോര്‍ക് ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍മ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ PMF Talk with Leaders എന്ന പേരില്‍ ‘കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും…’ എന്ന വിഷയത്തെ ആസ്പദമാക്കി 2021 ജൂലൈ 2നു വെള്ളിയാഴ്ച വൈക്ട്ട് ഇന്ത്യന്‍ സമയം 7.30 നു സൂം വെബ്ബിനാര്‍ സംഘടിപികുന്നു.

ഗ്ലോബല്‍ പ്രസിഡന്റ്് എം.പി സലീമിന്റെ അധ്യക്ഷതയില്‍ എസ് സുരേന്ദ്രന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയുന്ന പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യ അതിഥി ആയിരിക്കും. ശാന്തിഗിരി ആശ്രമം അധ്യക്ഷന്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും.

ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതം ചെയുകയും, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ ആശംസകള്‍ നേരുകയും, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം നന്ദി പ്രകാശം നടത്തുകയും ചെയ്യും.

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും ബഹു: മന്ത്രി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എസ് സുരേന്ദ്രന്‍ ഐ.പിഎസ് എന്നിവരോട് ചോദിക്കാം. ചോദ്യങ്ങള്‍ താഴെ കൊടുത്ത ഇമെയിലിലൊ, വാട്‌സാപ്പ് നമ്പറിലോ ജൂലൈ 1 നു മുന്നേ ലഭിക്കേണ്ടതാണ്.

Email: pmfglobalc@gmail.com
Whatsapp: + 974-55212404

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments