ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് തോമസ് എന്ന പേരുള്ളവരുടെ ‘തൊമ്മന്‍ സംഗമം’ സംഘടിപ്പിച്ചു.
ചടങ്ങില്‍ ‘തൊമ്മന്‍കാരെ’ ഇടവകയുടെ പേരില്‍ പ്രത്യേകം അഭിനന്ദിച്ചു. തോമസ് നാമധാരികള്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുകയും എല്ലാവര്‍ക്കും നന്ദി സൂചകമായി സ്‌നേഹവിരുന്ന് നല്‍കുകയും ചെയ്തു.
ഇടവകയില്‍ ഒമ്പത് നാമധാരികളുടെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ ആഘോഷവും നടത്തപ്പെട്ടു.