Friday, October 4, 2024

HomeUS Malayaleeകെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 27, 28 തീയതികളില്‍

കെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 27, 28 തീയതികളില്‍

spot_img
spot_img

കെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി, ഡാളസ് ക്‌നാനായ അസോസിയേഷന്‍, സാന്‍ അന്റോണിയോ ക്‌നാനായ കാത്തലിക് സൊസൈറ്റി എന്നിവരുടെ ആതിഥേയത്വത്തില്‍ ബര്‍ണറ്റ് ടെക്‌സാസില്‍വെച്ച് റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

ബര്‍ണറ്റിലുള്ള അതിമനോഹരമായ ബക്കനര്‍ ക്യാമ്പ് സെന്ററില്‍ വച്ച് നടക്കുന്ന (Camp Buckner, 3835 FM 2342 BURNET, TX) ഈ റീജിയണല്‍ കണ്‍വന്‍ഷനില്‍ ടെക്‌സാസ് റിജീയണലിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങള്‍ക്കും ഒത്തുചേരുന്നതിനും സൗഹൃദം പങ്കിടുന്നതിനുമായി വിവിധങ്ങളായ പരിപാടികള്‍ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു.

കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും വിമുക്തതരായ ഈ അവസരത്തില്‍ ടെക്‌സാസ് റീജിയണിലുള്ള ക്‌നാനായക്കാര്‍ക്ക് ഒത്തുചേരുവാന്‍ ലഭിച്ച ഈ അസുലഭ സന്ദര്‍ഭം എല്ലാവരും വിനിയോഗിക്കണമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി വളരെയധികം പരിപാടികള്‍ ആണ് ഈ രണ്ടുദിവസത്തെ കണ്‍വന്‍ഷനില്‍ ഒരുക്കിയിരിക്കുന്നത് എന്ന് റിജീയണല്‍ കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്റേഴ്‌സായ ടെക്‌സാസ് ആര്‍.വി.പി. സാബു മുളയാനിക്കുന്നേലും, ഡാളസ് ആര്‍.വിപി. ജൂഡ് കട്ടപ്പുറവും അറിയിച്ചു.

കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഹൂസ്റ്റണ്‍ എച്ച്.കെ.സി.എസ്. ഭാരവാഹികളുമായും, ഡാളസ് കെ.സി.എ. ഭാരവാഹികളുമായും, സാന്‍ അന്റോണിയോ കെ.സി.എസ്. ഭാരവാഹികളുമായും ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു മുളയാനിക്കുന്നേല്‍ (310 904 3081), ജൂഡ് കട്ടപ്പുറം (817 874 5296), സിറിയക് കൂവക്കാട്ടില്‍ (630 673 3382), ജോണ്‍ കുസുമാലയം (845 671 0922), ലിജോ മച്ചാനിക്കല്‍ (917 359 5649), ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ (813 502 3447) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments