Saturday, July 27, 2024

HomeLiteratureഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം

spot_img
spot_img

(പി.സി മാത്യു)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യമിന്നും
ഒന്നൊന്നായി കോര്‍ത്തെടുക്കാനെന്തു
മോഹമീ ജീവിത സന്ധ്യയിലും കൊതി
മാറാത്തൊരു ബാലനെപ്പോലെ ഞാന്‍…

കായല്‍ തീരത്തിരു ഇണ പ്രാവുകള്‍
കൈകോര്‍ത്തുയരെ വിഹായുസ്സില്‍
പറക്കവെ ഞാനാ ഓര്‍മ്മകള്‍ പെറുക്കി
പാവം ചിറകൊടിഞ്ഞ പറവയെപ്പോല്‍

അച്ഛനും അമ്മയും ഊട്ടി വളര്‍ത്തിയ
അതിരറ്റ സ്‌നേഹത്തിന്‍ പൂവല്ലേ ഞാന്‍
അച്ഛന്റെ കൈപിടിച്ചാദ്യമായ് സ്കൂളില്‍
അര്‍ദ്ധമായി മാറിയ വിദ്യാര്‍ത്ഥി ഞാന്‍

അച്ഛന്റെ തണലിലും അമ്മതന്‍ ചോറിലും
ആദ്യത്തെ കണ്മണിയായി വളര്‍ന്ന സത്യം
അച്ഛനുമമ്മയും അരികിലില്ലെങ്കിലും ഞാനാ
ആഴമാ ഓര്‍മയില്‍ നിറയുന്നു നീത്യവും

കൂട്ടുകാരെന്നു കേട്ടാല്‍ തുടിക്കുമെന്‍ മനം
കളിക്കുവാനാണെനിക്കേറെയിഷ്ടം
പഠിക്കുവാനല്ലെന്നറിയുമെന്നമ്മ നിത്യവും
പറഞ്ഞു പഠിപ്പിച്ച സത്യമാണിന്നും സത്യം

ബാല്യകാലമോര്‍ക്കുമ്പോള്‍ കൈവരും
ബലമൊന്നു വേറെ മനസ്സിന്…വാക്കാല്‍
വര്‍ണിപ്പാന്‍ കഴിയില്ലൊരാള്‍ക്കും ഭൂവില്‍
വൈവിധ്യമാമധു നുകരട്ടെ ഞാനാവോളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments