Saturday, July 27, 2024

HomeUS Malayaleeഅമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികള്‍

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികള്‍

spot_img
spot_img

ജോര്‍ജ് കറുത്തേടത്ത്
(അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ)

ഹൂസ്റ്റണ്‍: ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥ്യം. 2021 ജൂലായ് മാസം 31-ാം തീയതി ഓണ്‍ലൈന്‍ വഴിയായി നടത്തപ്പെട്ട പള്ളി പ്രതിനിധി യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറ്റി അറുപത്തഞ്ച് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര്‍ തിത്തോസ് മെത്രാപോലീത്തയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗ നടപടികള്‍. പ്രാര്‍ത്ഥനയ്ക്കു ശേഷം വന്ദ്യ ചട്ടത്തില്‍ ഗീവര്‍ഗീസ്, തോമസ് കോര്‍ എപ്പിസ്‌കോപ്പാ അവതരിപ്പിച്ച ഭക്തി പ്രമേയത്തിലൂടെ, പരിശുദ്ധ പാത്രിയര്‍ക്കീസു ബാവായോടും, ശ്രേഷ്ഠ കാതോലിക്കാ ബാവയോടും മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്താമാരോടും ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തിത്തോസ് മെത്രാപോലീത്തയോടും ഉള്ള കൂറും വിധേയത്വവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് യോഗനടപടികള്‍ക്ക് തുടക്കം കുറിച്ചു.

ഭദ്രാസനത്തിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് റവ. ഫാ. പോള്‍ തോട്ടയ്ക്കാട്ട് (ഭദ്രാസന സെക്രട്ടറി), വരവ് ചിലവ് കണക്ക് പി.ഒ ജോക്കബ്ബ് (ട്രഷറര്‍) എന്നിവര്‍ അവതരിപ്പിച്ചത് ചര്‍ച്ച ചെയ്ത് യോഗം അംഗീകരിച്ചു. മലങ്കര അതിഭദ്രാസനത്തിന്റെ സമഗ്ര വികസനത്തിനായുള്ള വിവിധങ്ങളായ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചചെയ്തു.

പുതിയ ഭരണസമിതിയംഗങ്ങളായി: Secretary – Rev. Fr. Saji Markose Kothakariyil (Arizona), Jt. Secretary – Rev. Fr. Geevarghese Jacob Chalissery (New Jersey), Treasurer – Comdr. Babu Vadakedath (Dallas), Jt. Treasurer – Mrs. Nisha Varghese (Los Angeles) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കൗണ്‍സില്‍ അംഗങ്ങളായി Rev. Fr. Jerry Jacob (NY), Rev. Fr. Shinoj Joseph (Houston), Rev. Fr. Manu Mathew (Edmonton, CAN), Rev. Fr. Joy Ittan (New York), Rev. Fr. P.O. George (New York), Rev. Fr. Yuhanon Parambath (Philadelphia), Rev. Fr. James George (New Jersey), Rev. Fr. Reji Skaria (Houston), Rev. Fr. Jaison John (Chicago), Rev. Fr. Lyju George (Calgary, CAN), Mr. Jiby Kunjappan (Edmonton, CAN) അധികാരമേറ്റു.

Auditors: Mr. P.O. Jacob & Mr. Valsalan Varghese. Sunday School Vice President- Rev. Fr. Thomas Kora M.G..S.O.S.A (Youth ), Vice President-Rev. Fr. Martin Babu. St. Mary’s Women’s League Vice President- Rev. Fr. P.C Kuriakose. St.Paul’s Men’s Fellowship Vice President- Rev. Fr. Abhilash Alias. Association for protection of Autiochian true faith Vice President- Rev. Fr. Rajan Peter. Clergy Council Secretary: Very Rev. Sabu Thomas Cor Episcopa, Public Relation Officer (PRO) George Karuthedath (Dallas), Matankara Deepam Chief Editor Joji Kavanal (New York) എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തയോടും വിധേയത്വവും അനുസരണയും നിലനിര്‍ത്തിക്കൊണ്ട്, യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് നിന്ന്, ഭദ്രാസനത്തിന്റെ സര്‍വ്വോന്മുഖമായ വികസത്തിന് തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുമെന്നുള്ള പ്രതിജ്ഞാവാചകം ഏറ്റ് പറഞ്ഞുകൊണ്ട് പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments