Friday, June 7, 2024

HomeWorldന്യൂസിലാൻഡ് പ്രധാനമന്ത്രി രാജിവയ്ക്കുന്നു , ലോകത്തെ ഞെട്ടിച്ച് ജസീന്ത ആ‍‍ർഡെൻ

ന്യൂസിലാൻഡ് പ്രധാനമന്ത്രി രാജിവയ്ക്കുന്നു , ലോകത്തെ ഞെട്ടിച്ച് ജസീന്ത ആ‍‍ർഡെൻ

spot_img
spot_img


ന്യൂസിലാൻഡ് : അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ. അടുത്ത മാസം ഏഴിന് ജസീന്ത രാജിവയ്ക്കും. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്നാണ് ജസീന്ത വ്യക്തമാക്കുന്നത് . പടിയിറക്കം കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ്. അടുത്ത മാസം 7ന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും.

ഒക്ടോബർ 14നാണ് ന്യൂസിലാൻഡിൽ പൊതു തെരഞ്ഞെടുപ്പ് .

2017-ല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ പ്രധാനമന്ത്രിയായ ജസീന്ത, മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചിരുന്നു, എന്നാല്‍ അടുത്തിടെയായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതായിരിക്കാം രാജിയിലേക്ക് നയിച്ച ഘടകമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.

അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ താന്‍ ഇലക്ടറേറ്റ് എംപിയായി തുടരുമെന്നും ജസീന്ത പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments