Saturday, September 28, 2024

HomeWorldനികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് കെനിയന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് കെനിയന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

spot_img
spot_img

നെയ്‌റോബി: കെനിയയില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തി. നികുതി വര്‍ധന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി കണ്ണീര്‍ വാതകവും ജലപീരങ്കിയുമടക്കം പൊലീസിന് പ്രയോഗിക്കേണ്ടിവന്നു. പാര്‍ലമെന്റ് കോമ്പൗണ്ടിലേക്ക് കയറാന്‍ ശ്രമിക്കുന്ന പ്രതിഷേധക്കാരെ പൊലീസ് ഓടിച്ചുവിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments