ലണ്ടന്‍: അഫ്ഗാനിസ്താനില്‍നിന്ന് തിരക്കിട്ട് സേനയെ പിന്‍വലിച്ച യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍.
ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു യു.എസ്. അഫ്ഗാന്‍െറ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍നിന്ന് യു.എസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
അഫ്ഗാനിലെ പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം ബ്ലെയറിന്‍െറ ഫൗണ്ടേഷന്‍െറ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് ബ്ലെയര്‍ പ്രതികരിക്കുന്നത്.
2001ല്‍ യു.എസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. തന്ത്രപരമായി വിജയിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് അറിയില്ല.
അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയതീരുമാനമാണ്. ദുരന്തത്തിലേക്ക് അഫ്ഗാന്‍ ജനതയെ തള്ളിവിടുകയാണ് യു.എസ് ചെയ്തത്.
ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരം ഇതിലൂടെ ഒരുക്കി. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഈയവസ്ഥയില്‍ മുതലെടുപ്പ് നടത്തും.
പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യത്തെ പോലും ഇത് ബാധിക്കാം. ഭീകരവാദത്തെ നേരിടാന്‍ തന്ത്രപരമായ പുനരാലോചന വേണമെന്നും ബ്ലെയര്‍ ലേഖനത്തില്‍ ആവശ്യപ്പെട്ടു.