ആക്‌സിയം സ്‌പേസ് ദൗത്യം വീണ്ടും മാറ്റിവെച്ചു, കാരണം സാങ്കേതിക തകരാർ, ഇന്ത്യയുടെ ശുഭാംശു ശുക്ല ഇനിയും കാത്തിരിക്കണം

ആക്‌സിയം സ്‌പേസ് ദൗത്യം വീണ്ടും മാറ്റിവെച്ചു, കാരണം സാങ്കേതിക തകരാർ, ഇന്ത്യയുടെ ശുഭാംശു ശുക്ല ഇനിയും കാത്തിരിക്കണം

ഫ്‌ലോറിഡ: ആക്‌സിയം സ്‌പേസിന്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റിവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ ദൗത്യമാണ് വീണ്ടും മാറ്റിവച്ചത്. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. നാലാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കമുള്ള നാല് യാത്രികരാണ് ഇന്ന് വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം) പുറപ്പെടേണ്ടിയിരുന്നത്. യാത്ര ലക്ഷ്യം നേടുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാംശു.

ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.

Axiom 4 Mission postpones again

Share Email
LATEST excelnclexrn
More Articles
Top