യെലെവാട്ട: നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ കൂട്ട വെടിവെയ്പിൽ 100 പേരെ കൊലപ്പെടുത്തി. നൈജീരിയയിലെ മധ്യ ബെനു സംസ്ഥാനത്തെ യെലെവാട്ടയിൽ ആണ് തോക്കുധാരികൾ ആക്രമണം നടത്തിയത്.വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിനു പിന്നാലെനിരവധി ആളുകളെ ഇപ്പോഴും കാണാനില്ലെന്നു.
നിരവധി പേർക്ക് പരിക്കേറ്റതായും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.ബെനു സംസ്ഥാനത്ത് തോക്കുധാരികൾ തുടർച്ചയായി ആക്രമണം അഴിച്ചു വി ടുന്നു. ഈ മേഖലയിൽ നിന്ന് കർഷകരെ കുടിയിറക്കാനുളള നീക്കമാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. ബെന്യൂ, മുസ്ലീം ഭൂരിപക്ഷ വടക്കൻ പ്രദേശവും ക്രിസ്ത്യാനികൾ കൂടുതലുള്ള തെക്കും തമ്മിൽ സന്ധിക്കുന്ന സ്ഥലമാണ്.ഭൂവിനിയിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്, കന്നുകാലികൾക്ക് മേച്ചിൽസ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കർഷകരും തമ്മിലുള്ള സംഘർഷങ്ങൾ ഇവിടെ നിലനിൽക്കുന്നു.
വംശീയവും മതപരവുമായ സംഘർഷങ്ങളാൽ ഈ തർക്കങ്ങൾ പലപ്പോഴും വഷളാകുന്നു.കഴിഞ്ഞ മാസം, മധ്യ ബെന്യൂവിലെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന ആക്രമണ പരമ്പരയിൽ 42 പേരാണ് കൊല്ലപ്പെട്ടത്
Gun point attack in nigeriya.