നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു: രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിന് ഒന്നാം സ്ഥാനം

നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു: രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിന് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു.രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം സ്ഥാനം. 99.9999547 പേര്‍സെന്റൈലോടെയാണ് മഹേഷ് ഒന്നാം സ്ഥാനത്തെത്തിയത്. . മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്കാണ് രണ്ടാം സ്ഥാനം. 99.9999095 പേര്‍സെന്റൈലാണ് ഉത്കര്‍ഷ് നേടിയത്. മഹാരാഷ്ട്ര സ്വദേശഷി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്.

മേയ് നാലിനാണ് രാജ്യവ്യാപകമായി പരീക്ഷ നടന്നത്.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ല്‍ ഫലം ലഭ്യമാണ്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.

NEET UG results declared
Share Email
LATEST excelnclexrn
More Articles
Top