swayamvara
pulimoottil

മേജറും ക്യാപ്ടനും വേണ്ട, സോള്‍ജിയര്‍ മതി

മേജറും ക്യാപ്ടനും  വേണ്ട, സോള്‍ജിയര്‍ മതി

ജെയിംസ് കൂടല്‍

കോണ്‍ഗ്രസില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലീഡര്‍ കെ. കരുണാകരന്റെയും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെയും പേരില്‍ ഐ, എ എന്നീ ഗ്രൂപ്പുകള്‍ സജീവമായിരുന്നു. വ്യക്തിപരമോ അധികാരത്തിന്റെയോ പേരിലല്ല രണ്ടു ചേരികള്‍ രൂപപ്പെട്ടത്. മറിച്ച് ആശയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനങ്ങളായിരുന്നു അത്. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ നിയതമായ ചട്ടക്കൂടില്‍ നിന്ന് മാത്രമേ അഭിപ്രായം പറയാന്‍ പാടുള്ളൂ എന്നില്ല. അതുകൊണ്ടാണ് ഒരു പാര്‍ട്ടിയിലെ വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി ഏറ്റുമുട്ടിയത്. പക്ഷെ, അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തകര്‍ക്കുകയോ അണികളുടെ ഊര്‍ജത്തെ കെടുത്തുകയോ ചെയ്തില്ല. വ്യക്തമായതും ചിലപ്പോള്‍ വന്‍പിച്ച ഭൂരിപക്ഷത്തോടെയും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാന്‍ കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിന് കഴിഞ്ഞു.

കരുണാകരനും ആന്റണിയും തമ്മില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ടുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായി. എ.കെ ആന്റണി തന്റെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്ന് പാര്‍ട്ടി പ്രവര്‍ത്തനം എളിമയോടെ തുടരുന്നു.
ഇത്രയും പറഞ്ഞത് കോണ്‍ഗ്രസില്‍ പുതിയതായി ഉടലെടുക്കാന്‍ വെമ്പിനില്‍ക്കുന്ന ചില ശാക്തിക ചേരികളുടെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിജയത്തിന്റെ നേരവകാശികളായി സാാരണ പ്രവര്‍ത്തകര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍വരെയുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ക്യാപ്ടന്‍ എന്ന്ചില മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യക്കാരും വിശേഷിപ്പിച്ചു. യു.ഡി എഫിലെ ഐക്യം തകര്‍ക്കാന്‍ നടത്തിയ ശ്രമത്തില്‍ ചിലരെങ്കിലും വീണു പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്
നിലമ്പൂര്‍ വിജയത്തിന്റെ ശോഭകെടുത്തുമെന്നായപ്പോള്‍ കെ.പി.സി.സി ഇടപെട്ടു.
ക്യാപ്ടനും മേജറും അല്ല സോള്‍ജിയര്‍ ആണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കിയാല്‍ ഇനിയും അവര്‍ക്ക് നല്ലത്.


സഹ പ്രവര്‍ത്തകരെ കൂടെ കൂട്ടി നിലമ്പൂര്‍ മോഡല്‍ കേരളത്തില്‍ ഇനിയും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. സംസാരത്തില്‍ ധാര്‍ഷ്ട്യം ഒഴിവാക്കി ജനഹിതം അറിഞ്ഞു മുന്നോട്ട് പോയാല്‍ ജനം കൂടെ നില്‍ക്കും. അല്ലെങ്കില്‍ ജനം വീണ്ടും മൂലക്കിരുത്തുമെന്ന് ഇനിയെങ്കിയും മനസ്സിലാക്കിയാല്‍ നന്നായായിരിക്കും. ജയിച്ചാലും തോറ്റാലും ഉത്തരവാദിത്വം എല്ലാവര്‍ക്കും ആണ്. സംസാരത്തില്‍ ഒളിയമ്പുകള്‍ മാറ്റി നിര്‍ത്തി സീനിയേഴ്സ് ഉം ജൂനിയേഴ്സുവും സോള്‍ജിയര്‍ ആകാനുള്ള മനസുണ്ടായാല്‍ ജനം കൂടെ നില്‍ക്കും.

അടുത്തതവണ യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിപദം നേടിയെടുക്കാനുള്ള രാഷ്ട്രീയ കളികളാണ് ഇതിന്റെയൊക്കെ പിന്നില്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിമാരാകാന്‍ പലരും യോഗ്യരാണ്. എന്നാല്‍, ഒരാള്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ എന്നയാഥാര്‍ത്ഥ്യം മുന്നിലുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജനഹിതം അറിഞ്ഞ് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കേണ്ടത്. കസേര പിടിക്കാന്‍ മുന്‍കൂട്ടിയുള്ള കളികള്‍ കോണ്‍ഗ്രസിനെ
നാശത്തിലക്ക് നയിക്കുകയും ഇടതുപക്ഷത്തിന് തുടര്‍ഭരണവും ബി.ജെ.പിക്ക് കടന്നുകയറാനുള്ള അവസരം ഒരുക്കുകയും ചെയ്യും. അതുകൊണ്ട് സാധാരണ
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ താഴേത്തട്ടിലെ സൈനികരുടെ വികാരം ഉള്‍
ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്യാപ്ടന്‍മാരെയും മേജര്‍മാരെയുമാണ് കോണ്‍ഗ്രസിന് ആവശ്യം.

വ്യക്തിപമായ ആക്രമണങ്ങള്‍ ഒഴിവാക്കി ഒരേ ടീംസ്പിരിറ്റോടെ മുന്നോട്ടുപോകാന്‍ സൈനികരുടെ മനോവീര്യമാണ് നേതാക്കള്‍ പ്രകടിപ്പിക്കേണ്ടത്.

No need for majors and captains, just soldiers.

Share Email
LATEST excelnclexrn
More Articles
Top