അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്വയം പ്രഖ്യാപിത ‘ബിഷപ്’ സന്തോഷ് പി. ചാക്കോ പിടിയിൽ

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്വയം പ്രഖ്യാപിത ‘ബിഷപ്’ സന്തോഷ് പി. ചാക്കോ പിടിയിൽ

കോട്ടയം: അമേരിക്കയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇവാഞ്ചലിക്കല്‍ സഭയുടെ ‘ബിഷപ്പ്’ മണിമല പള്ളിത്താഴെ വീട്ടില്‍ സന്തോഷ് പി. ചാക്കോ പിടിയിൽ. മണിമല ആസ്ഥാനമാക്കി സ്വന്തം സഭയുണ്ടാക്കി ‘ബിഷപ്പായി ജീവിക്കുകയായിരുന്നു പ്രതി.

അടിപിടിയും തട്ടിപ്പും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുള്ളയാളാണ്. നാല് ലക്ഷം രൂപ ശമ്പളത്തില്‍ അമേരിക്കയില്‍ ജോലിവാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശി അബിനില്‍നിന്ന് പലതവണയായി രണ്ടരലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. അനില്‍കുമാര്‍ ‘ബിഷപ്പി’നെ അറസ്റ്റുചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും, ഒമ്പത് കേസുകള്‍ നിലവില്‍ ഇയാള്‍ക്കെതിരായുണ്ടെന്നും പൊലീസ് പറഞ്ഞു.

ബിഷപ്പെന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി അടുപ്പംസ്ഥാപിക്കുന്നത്. തടര്‍ന്ന് വിസയും ജോലിയും ഉള്‍പ്പെടെ അമേരിക്കന്‍ വാഗ്ദാനങ്ങള്‍ നല്‍കും. ഇതില്‍ വീഴുന്ന ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് രീതി.

കൂടുതല്‍ ആളുകള്‍ പരാതിയുമായെത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Self-proclaimed ‘Bishop’ Santosh P. Chacko arrested for job fraud

Share Email
LATEST excelnclexrn
More Articles
Top