swayamvara
pulimoottil

ഷീല സണ്ണിയെ വ്യാജലഹരി കേസില്‍ കുടുക്കിയ സംഭവം: മുഖ്യആസൂത്രക പിടിയില്‍

ഷീല സണ്ണിയെ വ്യാജലഹരി കേസില്‍ കുടുക്കിയ സംഭവം: മുഖ്യആസൂത്രക പിടിയില്‍

തൃശൂര്‍: വ്യാജലഹരിക്കേസില്‍  ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന  ഷീല സണ്ണിയെ കുടുക്കിയ കേസില്‍   പ്രതി കസ്റ്റഡിയില്‍ . ഷീലയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും മുംബൈ വഴി നാട്ടിലെത്താനുള്ള ശ്രമത്തിനിടെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ച നാരായണ ദാസിനെ ബാംഗ്ലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.ഷീലയുടെ വണ്ടിയില്‍ ലഹരി വച്ചത് മരുമകളുടെ സഹോദരി; എക്സൈസിനെ വിളിച്ചറിയിച്ചത് നാരായണ ദാസ്
ഇതിനായുള്ള എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.

 ഷീലയെ  വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. നാരായണ ദാസും ലിവിയയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 2അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top