pulimoottil

യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു : നീക്കങ്ങള്‍ വേഗത്തിലാക്കി ട്രംപ്

യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു : നീക്കങ്ങള്‍ വേഗത്തിലാക്കി ട്രംപ്

വാഷിംഗ്ടണ്‍: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് നീക്കവുമായി അമേരിക്ക. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള അനുമതിയാണ് നിരോധിക്കു. ഈ മാസം ആദ്യം 12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രവേശനത്തിന് കൂടുതല്‍ പരിശോധനകളും നിലവില്‍ കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ ദിവസം 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു കൂടി അമേരിക്കയിലെക്കുള്ള പ്രവേശനത്തിന് കര്‍ശന വ്യവസ്ഥ നടപ്പാക്കുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുള്ളത്. തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിര്‍വഹണ സംവിധാനങ്ങളുമായുള്ള നിസഹകരണം, തുടങ്ങിയവ ചൂണ്ടിക്കാട്ടി വളരെ ഉയര്‍ന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങള്‍ എന്ന് വിശേഷണമാണ് വിലക്കിന് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നത്. പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് വിസ വിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും എന്നാണ് വിവരം. പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവച്ച് അറിയിപ്പില്‍ രാജ്യങ്ങള്‍ക്ക് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പുതിയ പട്ടികയില്‍ 25 ഓളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഘണ്ഡത്തില്‍ നിന്നുള്ളതാണെന്നാണ് വിവരം. ഇതില്‍ ഈജിപ്ത്, ജിബൂട്ടി, കരീബിയന്‍ രാജ്യങ്ങള്‍, മധ്യേഷ്യന്‍, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല.

മുമ്പ് അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണമായി വിലക്കിയിരുന്നത്. ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരുന്നു.

Travel ban on people from more countries entering the US: Trump accelerates moves

Share Email
LATEST excelnclexrn
More Articles
Top