മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു: ഉച്ചയ്ക്ക് 12 ന് ഡാം തുറക്കും

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു: ഉച്ചയ്ക്ക് 12 ന് ഡാം തുറക്കും

കുമളി: ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 136 അടി പിന്നിട്ടതാേടെ ഡാം തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12 നാണ് ഡാമിന്റ ഷട്ടറുകള്‍ തുറക്കുക. മഴ ശക്തമായി പെയ്യുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചത്.

ഇന്ന് രാവിലെ ഡാമിലെ ജലനിരപ്പ് 136.2 അടിയാണ്. ഡാമില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് കളയുന്നതിനായി സ്പില്‍ വേയിലെ 13 ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവും സ്പില്‍ വേയിലെ 13 ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവും ഉയര്‍ത്തും. ഇതിലൂടെ ഒരു സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.

പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറന്ന് കഴിഞ്ഞാല്‍ പെരിയാര്‍ നദിയിലൂടെ ഉപ്പുതറ ചപ്പാത്ത് വഴി വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നത്. തീരത്തുള്ളവര്‍ മാറണമെന്ന നിര്‍ദേശവും അധികൃതര്‍ നല്കിയിട്ടുണ്ട്.

Water level in Mullaperiyar Dam crosses 136 feet: Dam to be opened at 12 noon

Share Email
LATEST
Top