റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നല്കിയിരുന്ന ഇളവുകള്‍ നീട്ടില്ലെന്ന സൂചനയുമായി യുഎസ്: ഇന്ത്യ കടുത്ത അനിശ്ചിതത്വത്തിലേക്ക്

റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നല്കിയിരുന്ന ഇളവുകള്‍ നീട്ടില്ലെന്ന സൂചനയുമായി യുഎസ്: ഇന്ത്യ കടുത്ത അനിശ്ചിതത്വത്തിലേക്ക്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നല്കിയിരുന്ന ഇളവ് ഉടന്‍ അവസാനിപ്പിക്കുമെന്ന സൂചന നല്കി അമേരിക്ക. റഷ്യയില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ ഇനി നീട്ടിനല്‍കാന്‍ സാധ്യതയില്ലെന്ന യുഎസ് നിലപാട് ഇന്ത്യയുടെ എണ്ണ ഇറക്കുമതി മേഖലയില്‍ വീണ്ടും കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കും.. റഷ്യന്‍ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ള പ്രത്യേക ഇളവുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ജനപ്രതിനിധികളോട് വ്യക്തമാക്കി.

ചൊവ്വാഴ്ച നടന്ന സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ഹിയറിംഗിനിടെയാണ് റൂബിയോ നിര്‍ണ്ണായക പ്രസ്താവന നടത്തിയത്. ഇതോടെ ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പടുകയാണ്. യുക്രൈന്‍ -റഷ്യ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ യുഎസ് നിരന്തരം വിമര്‍ശിക്കുന്നുണ്ട്.

എണ്ണ കയറ്റുമതിയിലൂടെ മോസ്‌കോയ്ക്ക് ലഭിക്കുന്ന വരുമാനം യുദ്ധത്തിനായി സഹായിക്കുന്നു എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ അടിച്ചേല്‍പ്പിച്ച യുദ്ധം കാരണം ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ വിതരണ തടസ്സങ്ങള്‍ ഉണ്ടായപ്പോള്‍, ട്രംപ് മുന്‍പ് ഇന്ത്യയ്ക്ക് താല്ക്കാലിക ഇളവുകള്‍ അനുവദിച്ചിരുന്നു.

‘റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുക എന്നത് ഈ രാജ്യത്തിന്റെ അടിസ്ഥാന നയമായതിനാല്‍, എത്രയും വേഗം ഈ ഇളവുകള്‍ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഈ ഇളവുകള്‍ അനുവദിച്ചിരുന്നത്,’ റൂബിയോ സെനറ്റര്‍മാരോട് പറഞ്ഞു.

US signals that concessions on Russian oil imports will not be extended: India faces severe uncertainty

Share Email
LATEST excelnclexrn
Top