സിറിയന്‍ സേന പിന്‍മാറിയതിനു പിന്നാലെ ദ്രൂസ് ഗോത്ര വിഭാഗം ബിദൂനികള്‍ക്കെതിരെ ആക്രമണം നടത്തി

സിറിയന്‍ സേന പിന്‍മാറിയതിനു പിന്നാലെ ദ്രൂസ് ഗോത്ര വിഭാഗം ബിദൂനികള്‍ക്കെതിരെ ആക്രമണം നടത്തി

ഡമാസ്‌കസ് : ദ്രൂസ് -ബിദൂനി ഗോത്ര സംഘടനകള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപച്ചതിനു പിന്നാലെ സുവൈദില്‍ നിന്നും സിറിയന്‍ സേന പിന്മാറി. എന്നാല്‍ ഇതേ സമയം തന്നെ ദ്രൂസ് വിഭാഗം ചില മേഖലകളില്‍ എതിര്‍ ഗോത്രമായ ബിദൂനികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചു.

ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ നിന്നും ജനങ്ങള്‍ പാലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.അമേരിക്കയും തുര്‍ക്കിയും മറ്റ് അറബ് രാജ്യങ്ങളും മധ്യസ്ഥരായാണു സുവൈദില്‍ വെടിനിര്‍ത്തല്‍ കരാറായത്.

ഇതുപ്രകാരം സുവൈദയിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ ദ്രൂസ് സംഘടനാനേതാക്കളെയും ആത്മീയനേതാക്കളെയും ചുമതലപ്പെടുത്തിയതായി സിറിയന്‍ പ്രസിഡന്റ് അറിയിച്ചു.

After the Syrian army withdrew, the Druze tribe attacked the Bedouins

Share Email
LATEST
Top