മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് കഴിഞ്ഞ ഒരാഴ്ചയിൽ 51 ബില്യൺ ഡോളറിന്റെ ആസ്തി ‘നഷ്ടപ്പെട്ടു’ എന്ന വാർത്തകൾ ലോകം ശ്രദ്ധിച്ചു. എന്നാൽ ഇത് ഒരു സാമ്പത്തിക നഷ്ടമോ ഓഹരി വില ഇടിവോ മൂലമല്ല – താൻ മുമ്പേ പ്രഖ്യാപിച്ച പ്രതിജ്ഞയിലേക്കുള്ള ഒരു മനോഹരമായ ചുവടുവെയ്പ്പാണ് ഇതിന്റെ പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു .
മരണത്തിന് മുൻപായി തന്റെ ആസ്തിയുടെ 99% ദാനം ചെയ്യുക എന്ന വാഗ്ദാനത്തിന്റെയും തീരുമാനത്തിന്റെയും ഭാഗമായാണ് ഈ വൻതോതിലുള്ള തുക ഗേറ്റ്‌സ് ഒഴിഞ്ഞത്. ബിൽ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാന പ്രതിരോധം തുടങ്ങി പല മേഖലകളിലേക്കാണ് ധനം ഒഴുകുന്നത്.
2045ൽ ദാനം പൂർത്തിയാക്കണം: സമയ പരിധിയുള്ള ദാനതീരുമാനം
ഗേറ്റ്‌സ് മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെ, 2045 ഡിസംബർ 31നകം തന്റെ സകല ആസ്തിയും വിനിയോഗിക്കണം എന്നതാണ് ഉദ്ദേശ്യം. അതിനാൽ തന്നെ, ബില്യണെയേഴ്‌സ് ഇൻഡെക്‌സിൽ 175 ബില്യൺ ഡോളറിൽ നിന്നു 124 ബില്യൺ ഡോളറായി പെട്ടെന്ന് താഴ്ന്നത് ഗേറ്റ്‌സിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യവുമാണ് മുന്നേറുന്നത്.
‘ഞാൻ ഒരു കോടീശ്വരനായി മരിക്കരുത്’ – ബിൽ ഗേറ്റ്‌സ് പറഞ്ഞു .
തന്റെ പണവും സ്വത്തിന്റെയും ഭൂരിഭാഗവും അവശ്യക്കാർക്ക് നൽകണമെന്ന് അറിയിച്ച ഗേറ്റ്‌സ്,ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സ്ഥാപനങ്ങളിൽ ഒന്നായ തന്റെ ഫൗണ്ടേഷൻ വഴി പലതരം പദ്ധതികൾക്ക് പിന്തുണ നൽകുകയാണ്.
ആർക്കാണ് ഈ പണം?
ആരോഗ്യരംഗം – പോളിയോ, റോട്ടാവൈറസ് തുടങ്ങിയവയ്ക്കുള്ള വാക്സിൻ പദ്ധതികൾ
കൃഷി – വരൾച്ചയും കാലാവസ്ഥാ പ്രതിസന്ധിയും അതിജീവിക്കാൻ ശേഷിയുള്ള വിളകൾക്ക് സഹായം
കാലാവസ്ഥാ വ്യതിയാനം – ദീർഘകാല പ്രതിരോധ പദ്ധതികൾക്ക് സാമ്പത്തിക സഹായം
മറ്റുള്ള കോടീശ്വരന്മാരും പിന്തുടരും?
ഇനി ഏറ്റവും വലിയ ചോദ്യമാണ് – മറ്റുള്ള കോടീശ്വരന്മാരും ഗേറ്റ്‌സിനെ മാതൃകയാക്കുമോ?
ലാറി പേജ് (Google), മൈക്കൽ ഡെൽ (Dell) പോലുള്ള ബില്യണേയർസുകൾക്ക് ഇത് ഒരു പുതിയ വഴിയാകുമോ എന്നതിലാണ് ചർച്ച. ദാനം ചെയ്യുന്നതിനും അതിന്റെ സമയപരിധിയും നിർബന്ധമാക്കുന്നത് ഗേറ്റ്‌സ് സൃഷ്ടിച്ച വേറിട്ട മാതൃകയാണ്.
Bill Gates Donates $51 Billion; A Philanthropist Fulfilling His Promise