ജൂലിയോ ഷാവേസ് അറസ്റ്റിൽ: പ്രശസ്ത മെക്‌സിക്കൻ ബോക്‌സറെ അമേരിക്കയിൽനിന്ന് നാടുകടത്തും

ജൂലിയോ ഷാവേസ് അറസ്റ്റിൽ: പ്രശസ്ത മെക്‌സിക്കൻ ബോക്‌സറെ അമേരിക്കയിൽനിന്ന് നാടുകടത്തും

വാഷിംഗ്ടണ്‍:അനധികൃതമായി അമേരിക്കയിൽ താമസിച്ചുവെന്ന ആരോപണത്തെ തുടർന്ന് പ്രശസ്ത മെക്‌സിക്കൻ ബോക്‌സർ ജൂലിയോ സീസർ ഷാവേസ് ജൂനിയറെ യുഎസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. ലോസ് ആഞ്ജലീസിലെ താമസസ്ഥലത്ത് നിന്നാണ് അദ്ദേഹത്തെ പിടികൂടിയത്. നിലവിൽ ഷാവേസിനെ മാതൃരാജ്യമായ മെക്‌സിക്കോയിലേക്ക് നാടുകടത്താനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

മെക്‌സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാര്‍ട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തല്‍. മെക്‌സിക്കോയില്‍ ഷാവേസിനെതിരേ ആയുധക്കടത്ത് അടക്കമുളള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, നേരത്തെ സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനായ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ഭാര്യയായിരുന്നു. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ കൊല്ലപ്പെടുകയും ചെയ്തു.

ജോ ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയിലെത്തുന്നത്. 2024 ഫെബ്രുവരി മാസത്തില്‍ വിസാ കാലാവധി തീര്‍ത്തിട്ടും അദ്ദേഹം തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു. പെര്‍മനെന്റ് റസിഡന്‍സിയ്ക്ക് നല്‍കിയ അപേക്ഷയില്‍ വ്യാജവിവരങ്ങള്‍ ഉണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മെക്‌സിക്കോയില്‍ ഷാവേസിനെതിരേ അറസ്റ്റ് വാറന്റുള്ളതിനാല്‍ നാടുകടത്തപ്പെട്ടാല്‍ ഉടന്‍ തന്നെ ഷാവേസ് മെക്‌സികന്‍ പോലീസിന്റെ പിടിയിലാകും.

Julio Chávez arrested: Famous Mexican boxer faces deportation from the United States.

Share Email
Top