സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് യുദ്ധവിമാനം കാര്‍ഗോ വിമാനത്തില്‍ യു കെയിലേക്ക് നീക്കാന്‍ ആലോചന

സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് യുദ്ധവിമാനം  കാര്‍ഗോ വിമാനത്തില്‍ യു കെയിലേക്ക് നീക്കാന്‍ ആലോചന

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയ  ബ്രിട്ടീഷ്  യുദ്ധവിമാനത്തിന്റെ  തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിമാനം ബ്രിട്ടണിലേക്ക് നീക്കുന്നതിനു പുതിയ മാര്‍ഗം തേടി  അധികൃതര്‍.

രണ്ടാഴ്ച്ചയിലേറെയായി തിരുവനന്തപുരത്ത് കിടക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കണ്ടെത്തി പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.

ഇതേ തുടര്‍ന്നാ് വിമാനം അഴിച്ച്  മിലിറ്ററി കാര്‍ഗോ വിമാനത്തിലൂടെ  ബ്രിട്ടണിലേക്ക് നീക്കാന്‍ ആലോചിക്കുന്നത്. . വിമാനത്തിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ബ്രി ട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ തിരിച്ചെടുക്കലിന് മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.


കഴിഞ്ഞ മാസം  14-നാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.

വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തില്‍ ഗുരുതരമായ തകരാറാണ്  കണ്ടെത്തിയത്. റോയല്‍ നേവിയുടെ മൂന്നംഗ സാങ്കേതിക സംഘം തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന്,ബ്രിട്ടണില്‍ നിന്നുള്ള  30 അംഗ എഞ്ചിനീയറിംഗ് സംഘം എത്തുമെന്ന്  ്രസൂചനയുണ്ടായിരുന്നു. തുടര്‍ന്നു നടന്ന ഉതതതല ചര്‍ച്ചയുടെ ഭാഗമായാണ് യുദ്ധ വിമാനം അഴിച്ച് ബ്രിട്ടീഷ് വ്യോമസേനയുടെ മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലൂടെ തിരിച്ചുകൊണ്ടുപോകുന്നതിനാണ് പദ്ധതിയിടുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ബേ 4-ല്‍ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനത്തെ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. വിമാനം എന്നു തിരിച്ചുകൊണ്ടുപോകുമെന്നതില്‍ വ്യക്തതയില്ല

Technical glitch could not be fixed;
British fighter jet to be dismantled and transported to Britain on cargo plane
Share Email
Top