ആരാവും ദലൈലാമയുടെ പിന്‍ഗാമി: ധരംശാലയില്‍ മൂന്നു ദിവസത്തെ സമ്മേളനത്തിനു തുടക്കമായി

ആരാവും ദലൈലാമയുടെ പിന്‍ഗാമി: ധരംശാലയില്‍ മൂന്നു ദിവസത്തെ സമ്മേളനത്തിനു തുടക്കമായി

ധരംശാല: ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനായുള്ള സമ്മേളനത്തിന് തുടക്കതമായി. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ മൂന്നു ദിവസമായാണ് സമ്മേളനം നടക്കുന്നത് ദലൈലാമയുടെ വിഡിയോ സന്ദേശത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ജൂലൈ ആറിന് ദലൈലാമയുടെ 90-ാം പിറന്നാളാണ്. അന്ന് പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ അറിയിച്ചിരിക്കുന്നത്.

പുതിയ ദലൈലാമയുടെ പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കയാണ്.

1935 ല്‍ ടിബറ്റിലെ ലാമോ ധൊന്‍ദപ് ഗ്രാമത്തില്‍ ജനിച്ച ദലൈലാമയുടെ പൂര്‍വാശ്രമത്തിലെ പേര് ടെന്‍സിന്‍ ഗ്യാറ്റ്സോ എന്നാണ്. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് 1989 ല്‍ സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനായി.

1959 ല്‍ ടിബറ്റില്‍നിന്ന് ഇന്ത്യയില്‍ അഭയം നേടിയെത്തി ധരംശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദലൈലാമയുടെ പിന്‍ഗാമി ആരെന്നറിയാന്‍ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്മാക്കിയിട്ടുണ്ട്. തനിക്കു പിന്‍ഗാമികളുണ്ടാകില്ലെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

Who will be the successor to the Dalai Lama?: Three-day conference begins in Dharamsala
Share Email
Top