അസോസിയേഷന്‍ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ )യുടെ ഓണാഘോഷം 13 ന്

അസോസിയേഷന്‍ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ )യുടെ ഓണാഘോഷം 13 ന്

ടാമ്പ: അസോസിയേഷന്‍ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ )യുടെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന് നടക്കും. വിപുലമായ രീതിയിലുള്ള ഓണാഘോഷമാണ് ഒരുക്കിയിട്ടുള്ളത്.

ശനിയാഴ്ച, ടാമ്പാ ഹിന്ദു ടെംപിളില്‍ വച്ചാണ് ഓണാഘോഷങ്ങള്‍ നടത്തപ്പെടുന്നത്. ഓണ സദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികളുടേതുള്‍പ്പടെ ഇരുപതില്‍പരം കലാപരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കും.

കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപരിപാടികള്‍ ഒരുക്കിയിരിക്കുന്നത് . ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങള്‍ അടുത്തുകാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.

വാര്‍ത്ത: അരുണ്‍ ഭാസ്‌കര്‍

Association of Tampa Hindu Malayali (Atma) Onam Celebration on the 13th

Share Email
Top