മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (MGSOSA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (MGSOSA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വാഷിങ്ടൺ ഡി.സി. : നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് & ഫാമിലി കോൺഫറൻസ് 2025 ജൂലൈ 16 മുതൽ 19 വരെ വെർജീനിയയിലെ ഹിൽട്ടൺ ഡാളസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടന്നു. ‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും’ (യോഹന്നാൻ 11:40) എന്നതായിരുന്നു ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.

അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് മൂവാറ്റുപുഴ, അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് തിരുമേനിയും, സിറിയൻ ഡമാസ്കസ് ഭദ്രാസനാധിപനും പാത്രിയാർക്കൽ അസിസ്റ്റന്റുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ ജോസഫ് ബാലി തിരുമേനിയും, യുകെയിൽ നിന്നും മലങ്കര മാനേജിംഗ് കമ്മിറ്റി അംഗവും സുറിയാനി സഭാ ചരിത്രത്തിൽ പിഎച്ച്ഡി നേടിയ ഡോ. സാറാ നൈറ്റും ചടങ്ങിൽ പങ്കെടുത്തു.

കൺവെൻഷനോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിൽ മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (MGSOSA), മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് യങ് അഡൾട്ട്‌സ് അസോസിയേഷൻ (MGSOYA) എന്നിവയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  • MGSOSA ഭാരവാഹികൾ:
    • വൈസ് പ്രസിഡന്റ്: റവ. ഫാദർ ബേസിൽ മത്തായി
    • സെക്രട്ടറി: അലൻ അജിത്
    • ജോയിന്റ് സെക്രട്ടറി: ഡീക്കൻ ആർവിൻ അക്കാട്ട്പത്തിൽ
    • ട്രഷറർ: എബി കുന്നേത്ത്
    • ജോയിന്റ് ട്രഷറർ: എഫ്രയിം വർക്കി
  • MGSOYA ഭാരവാഹികൾ:
    • വൈസ് പ്രസിഡന്റ്: റവ. ഫാദർ എബിൻ പുരവത്ത്
    • കോർഡിനേറ്റർമാർ: നെവിൻ വർഗീസ്, ഷെൽബി മത്തായി, അരുൺ ജോർജ്, അൽബിൻ പാലമലയിൽ

വാഷിങ്ടൺ ഡി.സി.യിലെ സെന്റ് മാർക്ക്സ് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ വൈദികനായ ഫാദർ ഏലിയാ എസ്തഫാനോസ് യൂത്ത് അസോസിയേഷന്റെ ഈ വർഷത്തെ കൺവെൻഷന്റെ വിശിഷ്ടാതിഥിയായിരുന്നു.

ജൂലൈ 19-ന് നടന്ന വിശുദ്ധ കുർബാനയോടെ ഈ വർഷത്തെ കൺവെൻഷൻ സമാപിച്ചു.

മലങ്കര അതിഭദ്രാസന പിആർഒ വർഗീസ് പാലമലയിലാണ് ഇക്കാര്യം അറിയിച്ചത്.

Mor Gregorios Syrian Orthodox Students Association (MGSOSA) elects new office bearers

Share Email
Top