ഹൂസ്റ്റൺ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഊർശ്ലേം അരമന ചാപ്പലിൽ നടക്കും. സെപ്റ്റംബർ 20-ന് രാവിലെ കുർബാനയ്ക്കു ശേഷം നടക്കുന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാ തന്നെ മുഖ്യ കാർമ്മികത്വം വഹിക്കും. ഗ്രീക്ക് ഓർത്തഡോക്സ് ഐക്കണോഗ്രാഫർ ഒഡീസ് ബിഫ്ഷെ ആണ് ഐക്കൺ രചിച്ചത്.
സഭ ഔദ്യോഗികമായി പരിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനഹൃദയങ്ങളിൽ വിശുദ്ധനായി ജീവിക്കുന്ന പുണ്യപിതാവാണ് പാമ്പാടി തിരുമേനി എന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്ത പ്രത്യേക വിഡിയോ സന്ദേശത്തിൽ പറഞ്ഞു. അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ്ജ് എസ്. മാത്യൂസ് എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.
പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഹൂസ്റ്റണിലെയും സമീപ ഇടവകകളിലെയും വൈദികരും വിശ്വാസികളും ശുശ്രൂഷകളിലും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കും.
Preparations for the installation of the icon of Pampadi Thirumeni in Houston have been completed.