ജീമോൻ ജോർജ് ഫിലാഡൽഫിയ
ഫിലാഡൽഫിയ: അമേരിക്കൻ ആർച്ച് ഡയോസിസിലെ മുഖ്യ ദേവാലയമായ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം ദേവാലയ അങ്കണത്തിൽവെച്ച് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ (എക്സ്ട്രാവാഗൻസാ-2025) സെപ്റ്റംബർ 27-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. കഴിഞ്ഞ വർഷത്തെ വിജയത്തെത്തുടർന്ന്, ഈ വർഷവും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് വികാരി റവ. ഫാ. രാജൻ പീറ്റർ അറിയിച്ചു.
കലാപരിപാടികൾ, ആർട്ട് എക്സിബിഷൻ, പ്ലാന്റ് സെയിൽ, ഇന്ത്യൻ ഗാർമെന്റ് സെയിൽ, മെഹന്ദി, ഹെന്ന & ഫേസ് പെയിന്റിംഗ്, കുട്ടികൾക്കുള്ള ബൗൺസ് ഹൗസ് തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ മേളയിലുണ്ടാകും.
രുചികരമായ വിവിധയിനം ഭക്ഷണശാലകളും മേളയുടെ പ്രധാന ആകർഷണമാണ്. ‘തനിനാടൻ തട്ടുകട’, ‘അമ്മച്ചിയുടെ കലവറ’, ‘കാന്താരി കിച്ചൻ’, ‘തണ്ണീർ പന്തൽ’ തുടങ്ങിയ പേരുകളിലുള്ള ഭക്ഷണശാലകൾ ഈ വർഷത്തെ എക്സ്ട്രാവാഗൻസയുടെ പ്രത്യേകതയാണ്.

യുവതലമുറ നേതൃത്വം നൽകുന്ന ഈ വർഷത്തെ മേളയുടെ പ്രധാന ലക്ഷ്യം പൊതു ഉപയോഗത്തിനുള്ള ഒരു ഔട്ട്ഡോർ കിച്ചനും സ്റ്റോറേജ് ഏരിയയും നിർമ്മിക്കുക എന്നതാണ്. മേളയിലെ ഭക്ഷണവിഭവങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഈ മേളയുടെ വിജയത്തിനായി, റവ. ഫാ. ഗീവർഗീസ് അരുൺ, ജോർജ് മാർക്കോസ്, ജിമ്മി ജേക്കബ് ജോർജ്, മാത്യൂസ് മഞ്ച, ഗാബിയോ ജോസ്, ബിനു പി. തോമസ്, സെറിൻ ചെറിയാൻ കുരുവിള, ലിസി തോമസ്, ഏലിയാസ് പോൾ, സാബു സ്കറിയ, സുബിൻ ബിജു എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://saintpeterscathedral.org/
St. Peter’s Cathedral in Philadelphia is hosting its annual Extravaganza Indian Food Festival on September 27th