റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
Share Email

ന്യൂയോര്‍ക്ക്: പരിശുദ്ധ കന്യാ മറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്ലാന്‍ഡ് സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴു വരെ ദിവസങ്ങളിലാണ് തിരുനാള്‍ നടന്നത്.

ഇടവക വികാരി ഫാ .ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി . ഇടവകയിലെ 94 പേരാണ് ഇക്കുറി പ്രസുദേന്തിമാരായത്. തിരുന്നാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും ഇംഗ്ലീഷ് കുര്‍ബാനയും കൂടാതെ സിസിഡി ഫെസ്റ്റ് 7 സ്റ്റാളുകളോടുകൂടി വിവിധ തരത്തില്‍ ഉള്ള ഫുഡ് സ്റ്റാളുകള്‍ സജീവമായി. സിസിഡി ഫെസ്റ്റ് ന്യൂയോര്‍ക് ഫൊറോനയിലുള്ള സിസ്‌റേഴ്‌സും വൈദികരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു .

പ്രധാന തിരുനാള്‍ ദിവസമായിരുന്ന ഏഴിനു വൈകുന്നേരം നാലിന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ .ലിജോ കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ .മാത്യു മേലേടത്തു തിരുനാള്‍ സന്ദേശം നലകി.ബ്രോണ്‍സ് സീറോ മലബാര്‍ ഇടവകയിലെ ചെണ്ടമേള ടീമിന്റെ ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാള്‍ പ്രദക്ഷണം. പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദത്തിനു ശേഷം ഇടവക ട്രസ്റ്റീ സിബി മണലേല്‍ തിരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞു സ്‌നേഹ വിരുന്നോടെ തിരുനാളിന് സമാപനം കുറിച്ചു

വാര്‍ത്ത: ജസ്റ്റിന്‍ ചാമക്കാല

The Feast of the Blessed Virgin Mary was celebrated with devotion at St. Mary’s Catholic Church in Rockland.

Share Email
LATEST
Top