കുടിയേറ്റ വാർത്ത റിപ്പോർട്ടിംഗിനിടെ അറസ്റ്റിലായ മാരിയോ ഗുവേരയെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നു

കുടിയേറ്റ വാർത്ത റിപ്പോർട്ടിംഗിനിടെ അറസ്റ്റിലായ മാരിയോ ഗുവേരയെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ കുടിയേറ്റക്കാരുടെ വാർത്തകൾ  റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ  അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മാരിയോ ഗുവേരയെ നാടുകടത്തുന്നു. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായി തടവറയിൽ കഴിയുന്ന മാരിയോയെ ജന്മനാടായ എൽ സാൽവഡോറിലേക്ക് നാടുകടത്തുമെന്ന് അറിയിപ്പ് ലഭിച്ചതായി മാരിയോ ഗുവേരയുടെ മകനാണ് വ്യക്തമാക്കിയത്.

നാടുകടത്തലിനെതിരേയുള്ള ഗുവേരയുടെ ഹര്‍ജി ബുധനാഴ്ച അപ്പീല്‍ കോടതി തള്ളി.ഇതിനു പിന്നാലെയാണ് അതിവേഗം നാടുകടത്തലിനുളള നീക്കം ആരംഭിച്ചത്. സർക്കാർ നടപടിക്കെതിരെ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് ആന്‍ഡ് ഫ്രീ പ്രസ് പ്രതിഷേധം അറിയിച്ചു.

കുടിയേറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന സ്പാനിഷ് ഭാഷാ റിപ്പോര്‍ട്ടറായ ഗുവേര, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരായ അറ്റ്‌ലാന്റ മെട്രോ ഏരിയയിലെ ‘നോ കിംഗ്‌സ്’ പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തതിനെ തുടർന് ജൂണ്‍ 14 നാണ് അറസ്റ്റിലായത്.നിയമപാലകരുടെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചത് പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കി എന്ന കാരണത്താല്‍ ഗുവേരയുടെ തടങ്കല്‍ തുടരണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെടുകയുമായിരുന്നു.

Jourlalist mariyo guvera deported from usa, says his son in a face book live 

Share Email
LATEST
Top