കെപിസിസി പുനസംഘടന; അതൃപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ പുതിയ ഫോർമുല

കെപിസിസി പുനസംഘടന; അതൃപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ പുതിയ ഫോർമുല
Share Email

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പുനസംഘടനയിൽ അതൃപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ പുതിയ ഫോർമുല. അതൃപ്തിയുള്ളവർ നിർദേശിക്കുന്ന മുഴുവൻ പേരെയും കെപിസിസി സെക്രട്ടറിമാർ ആക്കിയേക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ചാണ്ടി ഉമ്മന് ഉയർന്ന പദവി നൽകാനും ആലോചനയുണ്ട്.
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിർത്താനുമാണ് ഹൈക്കമാന്റ് നിർദേശം. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുമായി കെ പി സി സി നേതൃത്വം ചർച്ചകൾ നടത്തി അഭിപ്രായഭിന്നതകൾ ഉടൻ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിർദേശം.


ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചർച്ചകൾ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് നേതാക്കളെ ഉടൻ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കൾ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തിൽ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

അതേസമയം, കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിർത്താനും ഹൈക്കമാന്റ് നിർദേശം. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുമായി കെ പി സി സി നേതൃത്വം ചർച്ചകൾ നടത്തി അഭിപ്രായഭിന്നതകൾ ഉടൻ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിർദേശം.
ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചർച്ചകൾ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് നേതാക്കളെ ഉടൻ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കൾ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തിൽ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.


താഴേത്തട്ടിലുള്ള പ്രവർത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കുക, വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ ഭാരവാഹികളായി നിശ്ചയിക്കുക തുടങ്ങിയ ഭാരിച്ച ചുമതലൾ ബുത്ത് തലം മുതൽ കൈമാറേണ്ടതുണ്ട്. കേരളത്തിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകൾ പിടിച്ചെടുക്കുന്നതിനായി മുതിർന്ന നേതാക്കൾക്ക് നേരത്തെ ചുമതലകൾ കൈമാറിയിരുന്നു. കണ്ണൂർ കോർപ്പറേഷൻ ഒഴികെ മറ്റെല്ലാ കോർപ്പറേഷനുകളിലും നിലവിൽ ഭരണം എൽ ഡി എഫിനാണ്. തൃശ്ശൂർ, കൊച്ചി കോർപ്പറേഷൻ ഭരണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതാണ്. വിമതരുടെ വിജയമായിരുന്നു ഈ രണ്ടു കോർപ്പറേഷനും നഷ്ടപ്പെടാൻ കാരണമായത്. തൃശ്ശൂരിൽ കോൺഗ്രസ് വിമതൻ പിന്നീട് എൽ ഡി എഫ് പിന്തുണയോടെ മേയറായി.
ഇത്തവണ തിരുവനന്തപുരം ബിജെപി പിടിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കയാണ്. ഇത് തടയാനായില്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ നില പരുങ്ങലിലാവും. പാലക്കാട്, പന്തളം നഗരസഭകൾ ബി ജെ പിയിൽ നിന്നും തിരിച്ചുപിടിക്കാനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടുങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർഭാഗ്യവശാൽ ജില്ലാ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

ജില്ലാ കോൺഗ്രസിലും പുനസംഘടനയുണ്ടാവുമെന്ന് നേരത്തെ എ ഐ സി സി നേതൃത്വം സൂചനകൾ നൽകിയിരുന്നു. പുനസംഘടനാ ചർച്ചകൾ ആരംഭിച്ചെങ്കിലും അഭിപ്രായ ഭിന്നതകൾ രൂക്ഷമായതോടെ നടപടികൾ പാതിവഴിയിൽ അവസാനിച്ചു. പുതിയ ഭാരവാഹികളാവാനായി തയ്യാറെടുപ്പുകൾ നടത്തിയവർ നിരാശരായി. ഇതെല്ലാം താഴേക്കിടയിലുള്ള കോൺഗ്രസ് പ്രവർത്തകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് നിയമനവുമായി ബന്ധപ്പെട്ടുടലെടുത്ത വിവാദങ്ങൾ, രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ലൈംഗികാരോപണം എന്നിവയും സാധാ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കേരളത്തിൽ സർക്കാർ വിരുദ്ധ നിലപാട് ശക്തമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് ചില നീക്കങ്ങളിലൂടെ വോട്ടുറപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഇത്തരം നീക്കങ്ങളെ പ്രായോഗികമായി നേരിടുകയെന്നാതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി.

ഇതിനിടയിലാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യമായ അഭിപ്രായ ഭിന്നതകൾ തലപൊക്കുന്നത്. കെ പി സി സി പുനസംഘടനയുടെ ഭാഗമായി ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടായിരുന്നു എ ഐ സി സി നേതൃത്വത്തിന്. എന്നാൽ കേരളത്തിലെ ഗ്രൂപ്പിസം അപകടകരമായ അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞതോടെ ദേശീയ നേതൃത്വം ജംബോ കമ്മിറ്റിക്ക് അനുമതി നൽകുകയായിരുന്നു. പരമാവധി പേരെ ഗ്രൂപ്പടിസ്ഥാനത്തിൽ കുത്തിനിറച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം പരമാവധി വർധിപ്പിച്ചാണ് എല്ലാ ഗ്രൂപ്പുകളുടേയും പരിഗണിച്ചത്. എന്നിട്ടും എതിർശബ്ദങ്ങൾ ഉയർന്നു. മുതിർന്ന നേതാക്കളും യുവനേതാക്കളും പ്രതിഷേധമുയർത്തി. കെ മുരളീധരന്റെ നിർദേശങ്ങൾ പരിഗണിക്കാത്തതാണ് ഒരു പ്രധാന ആരോപണമായി ഉയർന്നത്.

പാർട്ടിയിൽ പരിഗണിക്കപ്പെടുന്നില്ലെന്ന തോന്നലാണ് ചാണ്ടി ഉമ്മനെ രോഷാകുലനാക്കിയത്. അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാത്തതിൽ പ്രതിഷേധിച്ച പാർട്ടിയിലെ ചില നേതാക്കളെ വിമർശിച്ച കെ മുരളീധരൻ പറഞ്ഞത് പാർട്ടിയിൽ ഗ്രൂപ്പില്ലെന്നും, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് വേണ്ടതെന്നുമായിരുന്നു. അതേ മുരളീധരൻ കെ പി സി സി പുനസംഘടയിൽ സ്വന്തക്കാരനെ പരിഗണിക്കാതെ വന്നതോടെ പ്രതിഷേധവുമായി രംഗത്തെത്തിയത് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി.

KPCC reorganization; New formula in Congress to persuade disgruntled people

Share Email
LATEST
Top