റ്റെറസ് :കാനഡയിൽ മലയാളി യുവതി ശസ്ത്രക്രിയയെ തുടർന്ന് മരണമടഞ്ഞു. കാനഡയിലെ റ്റെറസ് കമ്മ്യൂണിറ്റിയിലെ സജീവ സാന്നിധ്യമായിരുന്ന നമിത സെബാസ്റ്റ്യൻ (34 വയസ്സ്) ശസ്ത്രക്രിയയെ തുടർന്ന് മരണമടഞ്ഞു. ഷോൾഡർ ഡിസ്‌ലൊക്കേഷൻ നേരെയാക്കാൻ വേണ്ടി പ്രിൻസ് ജോർജിലെ ഹോസ്പിറ്റലിൽ വച്ച് നടത്തിയ സർജറിയെ തുടർന്നാണ് ശ്രീമതി നമിത സെബാസ്റ്റ്യൻ മരണമടഞ്ഞത്. ഓപ്പറേഷൻ ശേഷം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. ഹൃദയത്തിൽ പേസ് മേക്കർ ഘടിപിച്ചിരുന്നത് ഉൾപ്പെടെ സങ്കീർണ്ണമായ ആരോഗ്യ അവസ്ഥകളുള്ള ഒരു രോഗിയെ ശസ്ത്രക്രിയ കഴിഞ്ഞ് വെറും 6 മണിക്കൂറിന് ശേഷം ഡിസ്‌ചാർജ്ജ് ചെയ്‌ത ഹോസ്പിറ്റൽ അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വേണ്ടത്ര നിരീക്ഷണം നമിതയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ കുടുംബം ഇപ്പോൾ വലിയ ആശങ്കയിലാണ്.
നമിതയുടെ വേർപാട് പ്രദേശത്തെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഭർത്താവ് ശ്രീ ജിതിൻ ജേക്കബ് തോമസിനും അഞ്ചു വയസ്സുകാരിയായ മകൾ നതാനിയയ്ക്കും ഒപ്പമായിരുന്നു ശ്രീമതി നമിതയുടെ താമസം.
ചികിത്സയ്ക്കും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്നതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്.പ്രിൻസ് ജോർജിൽ നിന്നും നമിതയുടെ ഭൗതിക ശരീരം റ്റെറസിലേക്ക് എത്തിക്കുന്നതിനും, സംസ്കാര ചടങ്ങുകൾക്കുമായി ഇനിയും പണം ആവശ്യമാണ്. കൂടാതെ, കേരളത്തിലുള്ള അടുത്ത ബന്ധുക്കളെ കാനഡയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സുഹൃത്തുക്കളും പ്രവാസി മലയാളി കൂട്ടായ്മകളും ചേർന്ന് ഒരു GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ വേണ്ടി https://gofund.me/32e33b352 എന്ന GoFundMe ലിങ്ക് വഴി തുക കൈമാറാവുന്നതാണ്.













