തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങളില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി വിഡി സതീശന്‍. മഴക്കെടുതി വിലയിരുത്തുന്നതിനായി ജില്ല കളക്ടര്‍മാരുമായി നടത്തിയ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൃത്യമായ ഏകോപനത്തോടെയാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നുംമഴക്കെടു തിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെസംസ്ഥാനത്ത് മഴക്കെടുതിയില്‍ 15 പേര്‍ മരിച്ചതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. ഈരാ റ്റുപേട്ട പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ രണ്ടുപേരും പുതുപ്പള്ളിയില്‍ ടാങ്കില്‍ വീണ് ഒരു കുട്ടിയുമാണ് മരിച്ചത്. ഇടുക്കിയില്‍ രണ്ടുപേര്‍ മരിച്ചു. വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി ഓരോരുത്തര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. കൊല്ലത്ത് രണ്ടുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നാലുപേര്‍ മരിച്ചു, ഒരാളെ കാണാതായി. കണ്ണൂരില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് 164.98 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 3596 കര്‍ഷകരെ ഇത് ബാധിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ് സംവിധാനങ്ങള്‍ സജ്ജമാണ്. ഹെലികോപ്ടര്‍ വഴിയും അല്ലാതെയും വിതരണം ചെയ്യുന്നതിനായുള്ള ഭക്ഷണപ്പൊതികള്‍ എല്ലാ സ്ഥലങ്ങളിലും തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 316 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. ഇന്നു രാവിലെ ഒമ്പതു വരെയുള്ള കണക്കുകള്‍ പ്രകാരം 11,018 പേര്‍ ഇവിടെ കഴിയുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡി ആര്‍എഫ്) ഒരു സംഘത്തെ പത്തനംതിട്ടയിലും രണ്ട് സംഘങ്ങളെ കോട്ടയത്തും നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ അരക്കോണത്തുനിന്നും രണ്ട് സംഘങ്ങളെക്കൂടി അധികമായി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടര്‍ എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആലപ്പുഴയില്‍ ഐടിബിപിയെയും കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിനെയും നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
heavy rain no falt in the arringment in govt side said cm

















