Caritas hospital

ആകാശ പാതയിലെ കാവല്‍ക്കാരന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഫോമായയുടെ ഹൃദയാഭിവാദ്യം

ആകാശ പാതയിലെ കാവല്‍ക്കാരന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഫോമായയുടെ ഹൃദയാഭിവാദ്യം

ജീവന്‍ രക്ഷിക്കാനുള്ള ധൈര്യം പലര്‍ക്കുമുണ്ടാകാം; എന്നാല്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലായ നിമിഷത്തില്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായ മനഃസാന്നിധ്യത്തോടെയും ആത്മധൈര്യത്തോടെയും പ്രവര്‍ത്തിക്കുക എന്നത് അപൂര്‍വമായ മഹത്വമാണ്. അത്തരമൊരു മഹത്തായ ധീരതയുടെ പ്രതീകമായി ലോകത്തിന്റെ ആദരം നേടിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പേരില്‍ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആദരവും അര്‍പ്പിക്കുന്നു.

ആകാശമധ്യേ അപ്രതീക്ഷിതമായി ഉണ്ടായ അതീവ ഗുരുതരമായ പ്രതിസന്ധിയില്‍, സ്വന്തം ജീവന്‍ പോലും അപകടത്തിലായിരുന്നിട്ടും, വിമാനത്തിലുണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ക്യാപ്റ്റന്‍ മച്ചാര്‍ പ്രകടിപ്പിച്ച അസാധാരണമായ ധൈര്യവും ഉത്തരവാദിത്വബോധവും മനുഷ്യസ്‌നേഹവും ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന മാതൃകയാണ്.

മരണത്തിന്റെ നിഴല്‍ മുന്നില്‍ തെളിഞ്ഞ നിമിഷത്തിലും ഭയത്തിന് കീഴടങ്ങാതെ, കടമയെ മഹത്തരമായി കണ്ട ആ മനസ്സാണ് ദുരന്തത്തിന്റെ വക്കില്‍ നിന്ന് അനേകം ജീവനുകളെ തിരികെ കൊണ്ടുവന്നത്. ഒരു പൈലറ്റിന്റെ മികവ് വിമാനം സുരക്ഷിതമായി പറത്തുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് ക്യാപ്റ്റന്‍ മച്ചാര്‍ തെളിയിച്ചു; പ്രതിസന്ധിയുടെ ഏറ്റവും ഇരുണ്ട നിമിഷത്തിലും ”എന്റെ ഉത്തരവാദിത്വത്തിലുള്ള ഓരോ ജീവനും സുരക്ഷിതമായിരിക്കണം…” എന്ന പ്രതിജ്ഞയോടെ നിലകൊള്ളുന്നതാണ് യഥാര്‍ത്ഥ പൈലറ്റിന്റെ മഹത്വമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരത ഒരു വ്യക്തിയുടെ വീരകഥ മാത്രമല്ല. അത് മനുഷ്യജീവന്റെ മഹത്വത്തിന്റെയും കടമയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ധൈര്യത്തിന്റെയും കഥയാണ്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും അസാമാന്യമായ മനഃസാന്നിധ്യവും അനേകം കുടുംബങ്ങളുടെ കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റി.

ഈ അതുല്യമായ ധീരപ്രവര്‍ത്തനത്തിന് ഫോമാ കുടുംബത്തിന്റെ സ്‌നേഹവും ആദരവും അഭിനന്ദനവും സമര്‍പ്പിക്കുന്നു. ക്യാപ്റ്റന്‍ മച്ചാറിന്റെ ധൈര്യം വരുംതലമുറകള്‍ക്ക് പ്രചോദനമാകട്ടെ. അദ്ദേഹത്തിന്റെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടട്ടെ; ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍, താങ്കളുടെ ധീരതയ്ക്ക് മുന്നില്‍ ഹൃദയപൂര്‍വ്വമായ സല്യൂട്ട്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി

ബേബി മണക്കുന്നേല്‍
പ്രസിഡന്റ്, ഫോമാ

FOMAA’s greetings to Captain Smith Machar, the Guardian of the Skies

Share Email
LATEST excelnclexrn
More Articles
Top