മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

മാലി: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ചു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. അല്‍-ഖ്വയ്ദയും ഐഎസുമായി അതിരൂക്ഷമായ സംഘര്‍ഷം നിലനില്ക്കുന്ന രാജ്യമാണ് മാലി.

പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്കിനുസമീപം വൈദ്യുതിനിലയവുമായി ബന്ധപ്പെട്ട ജോലി ചെയ്ത അഞ്ചുപേരെയാണ് തട്ടിക്കൊണ്ടുപോയതെന്നു മാലിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈനിക ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള രാജ്യത്തില്‍ രൂക്ഷമായ പ്രതിസന്ധിയാണ് നിലനില്ക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം കോബ്രിക്ക് സമീപം പ്രാദേശിക വൈദ്യുത നിലയ പദ്ധതിയില്‍ ജോലി ചെയ്ത അഞ്ചുപേരെ വ്യാഴാഴ്ച ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കി. ഇതേതുടര്‍ന്ന് മറ്റ് എല്ലാ ഇന്ത്യന്‍ തൊഴിലാളികളെയും തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

സൈനിക ഭരണകൂടഭരണത്തിലുള്ള മാലിയില്‍ വര്‍ഷങ്ങളായി അസ്ഥിരതയും തീവ്രവാദ അക്രമവും രൂക്ഷമാണ്. അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ട ജെഎന്‍ഐഎം അടുത്തിടെ ഇന്ധന ഉപരോധം ശക്തമാക്കിയിട്ടുണ്ട്. ഇത് ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നു.

സെപ്റ്റംബറില്‍, ബമാകോയ്ക്ക് സമീപം ജെഎന്‍ഐഎം തീവ്രവാദികള്‍ രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഏകദേശം 50 മില്യണ്‍ യുഎസ് ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് കഴിഞ്ഞ ആഴ്ച അവരെ വിട്ടയച്ചത്.

Five Indians kidnapped in Mali
Share Email
LATEST excelnclexrn
Top