റോബിൻ ജെ ഇലക്കാട്ടിന് ഹാട്രിക് വിജയം, മൂന്നാം വട്ടവും മിസൂറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു

റോബിൻ ജെ ഇലക്കാട്ടിന് ഹാട്രിക് വിജയം, മൂന്നാം വട്ടവും മിസൂറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റന്‍: മിസോറി സിറ്റിയുടെ മേയറായി മൂന്നാംവട്ടവും മലയാളിയായ റോബിൻ ജെ. ഇലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ജെഫ്രി ബോണിയെയാണ് തറപറ്റിച്ചത്. റോബിന് 55 ശതമാനം വോട്ട് ലഭിച്ചു. ബോണിക്ക് 45 ശതമാനവും.

മേയര്‍ സ്ഥാനത്തേയ്ക്ക് വീണ്ടും പോരാട്ടം നടത്തിയ റോബിന്‍ ജെ ഇലക്കാട്ട് മുന്നോട്ടുവച്ചത് മിസോറി സിറ്റിയുടെ വികസന തുടര്‍ച്ചയാണ്. കൗണ്‍സിലില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നിലവിലെ മേയര്‍ കൂടിയായ റോബിന്റെ വിജയം മിസോറി സിറ്റിയുടെ വികസന പദ്ധതികളില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുസുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഭരണ തുടര്‍ച്ച വേണമെന്ന പ്രചാരണം അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.. 22 ശതമാനം ഏഷ്യന്‍ അമേരിക്കക്കാര്‍ താമസിക്കുന്ന കൗണ്ടിയില്‍ ഏറെയും ഇന്ത്യന്‍ അമേരിക്കക്കാരാണ്. എല്ലാ മേഖലയിലുമുള്ളവരുമായുള്ള മികവാര്‍ത്ത ബന്ധമാണ് റോബിനുണ്ടായിരുന്നത്. ഇത്തവണ വലിയ പോളിങ് ശതമാനമായിരുന്നു മിസോറി സിറ്റിയിൽ.

ഒരു നഗരത്തിന്റെ വികസനത്തിനൊപ്പം ആത്മവിശ്വാസത്തോടെ രണ്ട് ടേമിൽ മുന്നേറിയ മേയർ റോബിൻ ഇലക്കാട്ട്, കേരളത്തിന്റെ മണ്ണിൽ നിന്നും പഠിച്ച രാഷ്ട്രീയപാഠമാണ് അദ്ദേഹത്തിന് മിസോറിയിലും വിജയ കിരീടം നൽകിയത്.

മേയറായതിന് ശേഷം പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ നൽകിയും, പ്രോപ്പർട്ടി ടാക്സ് കുറച്ചതും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയതും സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു.

കോട്ടയം ജില്ലയിലെ കുറുമല്ലൂർ ഗ്രാമത്തിൽ ജനിച്ച റോബിൻ കഴിഞ്ഞ 43 വർഷമായി യുഎസിലാണ് താമസിക്കുന്നത്. മിസൂറി സിറ്റി മേയർ ആകുന്നതിനു മുമ്പ് 2009 മുതൽ 2015 വരെ അദ്ദേഹം നഗരത്തിലെ ഡിസ്ട്രിക്ട് കൗൺസിൽ അംഗമായിരുന്നു.
1992 മുതൽ 1994 വരെ അദ്ദേഹം ചിക്കാഗോ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (കെസിവൈഎൽ) പ്രസിഡന്റായിരുന്നു. ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിവൈഎൽഎൻഎ) ആദ്യ പ്രസിഡന്റുമായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ടീനയാണ് ഭാര്യ. ലിയ, കാറ്റലിൻ എന്നീ രണ്ട് പെൺമക്കളുണ്ട്. റോബിൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് മാതാപിതാക്കളായ ഫിലിപ്പിനും ഏലിയാമ്മക്കും ഒപ്പം യുഎസിലേക്ക് കുടിയേറിയത്.

Robin J. Elakatt scores hat-trick, elected as Missouri City mayor for third term

Share Email
LATEST
Top