‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: അന്വേഷണം വേണം, ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുള്ള എംഎൽഎ

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: അന്വേഷണം വേണം,  ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുള്ള എംഎൽഎ

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വം വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് പിന്നിലെ യഥാർത്ഥ പ്രതികളെയും സൂത്രധാരന്മാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കേസ് നിലവിൽ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത് എങ്കിലും യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നതിൽ വലിയ കാലതാമസം നേരിടുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിൽ വലിയ തോതിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചാൽ മാത്രമേ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കൂ എന്ന് എംഎൽഎ വ്യക്തമാക്കി.

വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് കേസിൽ നിഷ്പക്ഷവും ഊർജിതവുമായ അന്വേഷണം ഉറപ്പാക്കുമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയതായി പാറക്കൽ അബ്ദുള്ള അറിയിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത യഥാർത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരുന്നത് വരെ നിയമപരമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top