ഇസ്രയേല്‍ അംബാസിഡറെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടതായി അമേരിക്ക

ഇസ്രയേല്‍ അംബാസിഡറെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടതായി അമേരിക്ക

വാഷിംഗ്ടണ്‍: മെക്‌സിക്കോയിലെ ഇസ്രായേല്‍ അംബാസിഡറെ വധിക്കാന്‍ ഇറാന്‍ ഗൂഡാലോചന നടത്തിയതായി അമേരിക്ക. മെക്‌സിക്കോയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഐനാറ്റ് ക്രാന്‍സ് നീഗറിനെ വധിക്കാനാണ് ഇസ്രയേല്‍ ഗൂഡാലോചന നടത്തിയതെന്ന് അമേരിക്ക ആരോപണം പുറത്തുവിട്ടത്.

അമേരിക്കയുടേയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത സഹായത്തോടെ മെക്‌സിക്കോ ഈ നീക്കം പരാജയപ്പെടുത്തിയതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഖുദ്സ് ഫോഴ്സാണ് ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നും ഈ വര്‍ഷം ആദ്യഘട്ടം വരെ ഇത് സജീവമായി നിലനിര്‍ത്തിയിരുന്നതായും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

US says Iran planned to assassinate Israeli ambassador

Share Email
Top