ഡാലസ്: ന്യൂയോർക്കിന്റെ നിയുക്ത മേയർ ആണെന്നത് ശരി തന്നെ. പക്ഷേ സൊഹ്റാ ൻ മംദാനിയെന്ന പേര് അത്ര കണ്ട് അമേരിക്കക്കാർക്ക് പിടിക്കുന്നില്ല ഇത് മംദാനിയോടുള്ള വിദ്വേഷങ്ങൾ ഒന്നുമല്ല ഈ പേര് പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രമാണ് അമേരിക്കക്കാരുടെ വായിൽ ഈ പേര് പറയാൻ വഴങ്ങാത്ത സ്ഥിതിയും.
അമേരിക്കക്കാർ ഇക്കൊല്ലം പറയാൻ പാടുപെട്ട വാക്കുകളിലൊന്നാണ് നിയുക്ത മേയർ സൊഹ്റാൻ മംദാനി യുടേത്. മംതാ നിയുടെ പേര് പറയാനാണ് പാടു പെടുന്ന തെങ്കിൽ പ്രസിഡന്റ് ട്രംപിനെ കുഴച്ച ചില വാക്കുകളും അമേരിക്കക്കാരുടെ ഇടയിൽ ചർച്ചയായി. ഭാഷ പഠന കമ്പനിയായ ബാ ബലും ദ് ക്യാപ്ഷനിങ് ഗ്രൂപ്പും സംയു ക്തമായി വ്യാഴാഴ്ചയാണ് നാവുളുക്കിച്ച വാക്കുകളുടെ പട്ടികയിറക്കിയത്.
പാരീസിലെ ലൂവ്ര് മ്യൂസിയവും അവരുടെ നാവിനു വഴങ്ങില്ല. അമേരിക്കയിലെ വിവിധ മേഖലകളിലെ ആളുകളെ പ്രതി സന്ധിയിലാക്കിയ വാക്കുകളാണ് കഴിഞ്ഞ.ദിവസം പുറത്തുവിട്ടത്വാ. ർത്താ അവതാരകർ, രാഷ്ട്രീയക്കാർ, പൊതു രംഗത്തു പ്രവർത്തിക്കുന്ന മറ്റു വ്യക്തികൾ എന്നിവർ ഉച്ചരിക്കാൻ പ്രയാസപ്പെട്ട വാക്കുകളാണ് പട്ടികയിലുള്ളത്. സൊ ഹ്റാൻ മംദാനിയുടെ. പേര് പലതവണ തെറ്റായി ഉച്ചരിച്ചതോടെ മംദാനി തന്നെ ഉച്ചാരണം പറഞ്ഞു കൊടുക്കുന്ന സ്ഥിതിയു മുണ്ടായിരുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പ്രതിസന്ധിയിൽ ആക്കിയ അസീറ്റ മിനഫെൻ എന്ന വാക്കും പട്ടികയിലുണ്ട്. കുട്ടികൾ ക്ക് ഓട്ടിസ ത്തിനു കാരണ മാകുമെന്ന, ശാസ്ത്രീയ അടിത്തയില്ലാത്ത കാരണം പറഞ്ഞ് ഗർഭിണികൾ വേദന സംഹാരികൾ കഴിക്കുന്നത് നിർത്ത ണമെന്നു പറഞ്ഞപ്പോഴാണ് ഈ വാക്ക് ട്രംപിനു വിനയായത്.
Sohran has been included in the list of words that Americans cannot break if they bite













