നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ പോലെ നെതന്യാഹുവിനേയും നാടു കടത്തണമെന്ന് പാക്ക് വിദേശകാര്യമന്ത്രി

നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ പോലെ നെതന്യാഹുവിനേയും നാടു കടത്തണമെന്ന് പാക്ക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടി ക്കൊണ്ടു പോയ പോലെ നെതന്യാഹു വിനേയും നാടുകടത്തണമെന്ന് പാക്ക് വിദേശ കാര്യമന്ത്രി. അമേരിക്ക മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ ഹുവിനെയും അമേരിക്ക കടത്തിക്കൊണ്ടു പോകണമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്.

വേണമെങ്കിൽ തുർക്കിക്കും നെതന്യാ ഹുവിനെ തട്ടിക്കൊ ണ്ടുപോകാൻ സാധിക്കും. തങ്ങൾ അതിനായി പ്രാർഥിച്ചു കൊണ്ടിരിക്കു കയാണെന്നും ആസിഫ് പറഞ്ഞു.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹു വിനെതിരേ ഖ്വാജാ ആസിഫ് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

നീചനായ കുറ്റവാളിയാണ് നെതന്യാഹു. ഗാസയിൽ നടത്തിയ അതിക്രമങ്ങളെ ചരിത്രത്തിലെ മറ്റൊരു അതിക്രമവുമായി താരതമ്യപ്പെ ടുത്താനാകില്ലെന്നും ആസിഫ് പറഞ്ഞു നെതന്യാഹു ഏറ്റവും വലിയ കുറ്റവാളിയാ ണ്. ലോകം ഇതിനേക്കാൾ വലിയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

Pakistan Foreign Minister wants Netanyahu to be deported like Nicolas Maduro was kidnapped

Share Email
LATEST
More Articles
Top