swayamvara
pulimoottil

ഇറാനു നേർക്ക് ആക്രമണം നടത്തി ഇസ്രയേൽ: ടെഹ്റാനിൽ മൂന്നിടഞ്ഞ് സ്ഫോടനം

ഇറാനു നേർക്ക് ആക്രമണം നടത്തി ഇസ്രയേൽ: ടെഹ്റാനിൽ മൂന്നിടഞ്ഞ് സ്ഫോടനം

ടെൽഅവീവ് : ഇറാൻ ഇസ്രയേൽ സംഘർഷം അതിരുമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ ബോംബ് ആക്രമണം നടത്തി. ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.

ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ആക്രമണ വിവരം അറിയിച്ചത്. ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.മധ്യ ടെഹ്റാ നിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജംഹൗറി ഡിസ്ട്രിക്ടിനും സമീപത്തായാണ് മിസൈലു കൾ പതിച്ചതെന്നും റിപ്പോർട്ടു കൾ പുറത്തുവരുന്നു.

ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേ ലിൽ പലയിടത്തും സൈറൺ മുഴങ്ങിയെ ന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാ യാണിതെൻ ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവ ന്നിട്ടുണ്ട്. മൂന്നു തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. .മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോ ധമന്ത്രി കട്സ് അറിയിച്ചു. Israel attacks Iran: Three explosions in Tehran

Share Email
LATEST excelnclexrn
More Articles
Top