swayamvara
pulimoottil

എന്‍എഫ്എല്‍ റിസീവര്‍ റോണ്ടേല്‍ മൂറിനെ ജന്മനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എന്‍എഫ്എല്‍ റിസീവര്‍ റോണ്ടേല്‍ മൂറിനെ ജന്മനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂ ആല്‍ബനി: എന്‍എഫ്എല്‍ റിസീവര്‍ റോണ്ടേല്‍ മൂറിനെ  ജന്മനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാല്‍മുട്ടിനു പരിക്കേ റ്റതിനെ തുടര്‍ന്ന് മത്സരങ്ങളില്‍ പങ്കെടു ക്കാന്‍ കഴിയാതെ കഴിയാതെ രണ്ടുവര്‍ ഷമായി കഴിഞ്ഞ മൂര്‍ ഏകെ അസ്വസ്ഥ നായിരുന്നു.

ശനിയാഴ്ചയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു അധികൃതര്‍ അറി യിച്ചു..അദ്ദേഹത്തിന് 25 വയസ്സാ യിരുന്നു. സ്വയം വെടിവെച്ചാണ് മൂര്‍ മരിച്ചതെന്നു പോലീസ് വ്യക്തമാക്കി. . മൂറിന്റെ ജന്മനാ ടായ ന്യൂ ആല്‍ബാനിയിലെ ഒരഗാരേജില്‍ മൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് മേധാവി ടോഡ് ബെയ്ലി പറ ഞ്ഞു. ഫ്‌ലോയ്ഡ് കൗണ്ടി കൊറോണര്‍ മാത്യു ടോംലിനും മൂറിന്റെ മരണം സ്ഥിരീകരിച്ചു. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

2024 ല്‍ അറ്റ്‌ലാന്റ ഫാല്‍ക്കണ്‍സിലേക്ക് എത്തിയ മൂറിന്  പരിശീലന ക്യാമ്പിനിടെ വലതു കാല്‍മുട്ടിന്  പരിക്കേറ്റു. ഇതേ തുടര്‍ന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല. 2025 ല്‍ മിനസോട്ട വൈക്കിംഗ്സുമായി അദ്ദേഹം കരാര്‍ ഒപ്പിട്ടു, പക്ഷേ അവരുടെ ആദ്യ എക്‌സിബിഷന്‍ ഗെയിമില്‍ ഒരു പന്ത് തിരികെ നല്‍കുന്നതിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റു,

പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു സീസണ്‍ മുഴുവന്‍ റിസര്‍വ് ബഞ്ചിലിരുന്നു.  ആ പരിക്കിന്റെ ഗൗരവംമനസ്സിലാക്കിയപ്പോള്‍ മൂര്‍ വളരെ അസ്വസ്ഥനായിരുന്നു

റോണ്ടേല്‍ മൂറിന്റെ മരണവാര്‍ത്ത തന്നെ ഏറെ തളര്‍ത്തിയതായും  തങ്ങള്‍ അദ്ദേ ഹത്തെ  ഏറെ സ്‌നേഹി ച്ചിരുന്ന തായും പരിശീലകന്‍ കെവിന്‍ ഒ’കോണല്‍ പറഞ്ഞു. ”അദ്ദേഹം വിനീതനും മൃദുഭാ ഷിയും ബഹുമാന്യനുമായ ഒരു ചെറുപ്പ ക്കാരനായിരുന്നു. ഒരു കളിക്കാരനെന്ന നിലയില്‍, തന്റെ കരിയറില്‍ പരിക്കുകള്‍ അദ്ദേഹത്തെ  ഏറെ ആകുലനാ ക്കിയതായും കെവിന്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍ കാര്‍ഡിനല്‍സ് രണ്ടാം റൗണ്ടില്‍ ഡ്രാഫ്റ്റ് ചെയ്ത മൂര്‍ മൂന്ന് സീസ ണുകളി ലായി 1,201 റിസീവിംഗ് യാര്‍ഡു കളും മൂന്ന് ടച്ച്ഡൗണുകളും കൂടാതെ 249 റഷിംഗ് യാര്‍ഡുകളും ഒരു സ്‌കോറും നേടി ശ്രദ്ധേയനാക്കി

NFL receiver Rondale Moore found dead in hometown

Share Email
LATEST excelnclexrn
More Articles
Top