ഗാസാ പുനര്‍നിര്‍മാണത്തിനായി ബോര്‍ഡ് ഓഫ് പീസ് അംഗങ്ങള്‍ അഞ്ചു ബില്യണ്‍ ഡോളര്‍ നല്കുമെന്നു ട്രംപ്

ഗാസാ പുനര്‍നിര്‍മാണത്തിനായി ബോര്‍ഡ് ഓഫ് പീസ് അംഗങ്ങള്‍ അഞ്ചു ബില്യണ്‍ ഡോളര്‍ നല്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍കൈ എടുത്തു നടപ്പാക്കുന്ന ഗാസാ പുനര്‍നിര്‍മിതിക്കായുള്ള ബോര്‍്ഡ് ഓഫ് പീസിലെ അംഗരാജ്യങ്ങള്‍ പുതിയ ഗാസയ്ക്കു വേണ്ടി അഞ്ചു ബില്യണ്‍ ഡോളര്‍ നല്കുമെന്നും നാളെ നടക്കുന്ന ആദ്യ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും പ്രസിഡന്റ് ട്രംപ്.്അംഗരാജ്യങ്ങള്‍ ആദ്യ യോഗത്തിനായി വാഷിംഗ്ടണില്‍ ഒത്തുകൂടുമ്പോള്‍ ഗാസ പുനര്‍നിര്‍മ്മാണം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഗാസ പുനര്‍നിര്‍മ്മിക്കുന്നതിന് താന്‍ പുതുതായി രൂപീകരിച്ച പീസ് ഓഫ് ബോര്‍ഡിലെ അംഗങ്ങള്‍ 5 ബില്യണ്‍ ഡോളര്‍ ഗാസാ വാഗ്ദാനം ചെയ്തതായി ട്രംപ് ഞായറാഴ്ച പറഞ്ഞു. അംഗരാജ്യങ്ങള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ സേവനവും ഈ മേഖലയ്ക്ക് വിട്ടു നല്കും ബോര്‍ഡ് ഓഫ് പീസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനയായി മാറും. അതിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

പുനര്‍നിര്‍മ്മാണത്തിനായി ഏതൊക്കെ അംഗരാജ്യങ്ങളാണ് സാമ്പത്തീക മാനുഷീക സഹായങ്ങള്‍ നല്കുന്നതെന്നു യുഎസ് പ്രസിഡന്റ് വിശദമാക്കിയിട്ടില്ല. ഗാസയിലേക്ക് വിന്യസിക്കുന്നതിന് ജൂണ്‍ അവസാനത്തോടെ 8,000 സൈനികരെ വരെ സജ്ജമാക്കുമെന്ന് ഇന്തോനേഷ്യന്‍ സൈന്യം ഞായറാഴ്ച പറഞ്ഞു.

ബോര്‍ഡിലെ 20-ലധികം അംഗങ്ങളില്‍ എത്ര പേര്‍ ആദ്യ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. വ്യാഴാഴ്ചത്തെ ബോര്‍ഡ് ഓഫ് പീസ് മീറ്റിംഗ് വാഷിംഗട്ണിലെ യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ നടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു, ഡിസംബറില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെ ഡൊണാള്‍ഡ് ജെ ട്രംപ് യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

Trump says Peace Board members will provide $5 billion for Gaza reconstruction

Share Email
LATEST excelnclexrn
More Articles
Top