ഇരകളുടെ പേര് വെളിപ്പെടുത്തിയത് കുരുക്കായി, ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ഇരകളുടെ പേര് വെളിപ്പെടുത്തിയത് കുരുക്കായി, ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജെഎംഎഫ്സി-3 കോടതി ഉത്തരവിട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പോക്സോ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന നന്ദൻകോട് സ്വദേശി ജയചന്ദ്രന്റെ സ്വകാര്യ അന്യായത്തിലാണ് നടപടി. കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പോലീസ് ശ്രീലേഖയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

നിയമപ്രകാരം പോക്സോ കേസുകളിലെ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. തന്റെ ‘സസ്പെൻസ് സ്റ്റോറീസ്’ എന്ന യൂട്യൂബ് പരമ്പരയ്ക്കിടെ മുൻപ് കൈകാര്യം ചെയ്ത കേസുകളെക്കുറിച്ച് വിവരിക്കവെയാണ് ശ്രീലേഖ ഇരകളുടെ പേര് പറഞ്ഞതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കോടതി ഉത്തരവ് ലഭിച്ചാലുടൻ പോലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കും.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടും നിയമപരമായ നിബന്ധനകൾ ലംഘിച്ചു എന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. പരാതിക്കാരൻ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പോക്സോ വകുപ്പുകൾക്ക് പുറമെ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും കേസിൽ ഉൾപ്പെട്ടേക്കാം.


Share Email
LATEST
More Articles
Top