കൊളറാഡോയില്‍ അഞ്ചുവയസുകാരനായ സഹോദരനെ കൊലപ്പെടുത്തിയതിനു 11 കാരനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി

കൊളറാഡോയില്‍ അഞ്ചുവയസുകാരനായ സഹോദരനെ കൊലപ്പെടുത്തിയതിനു 11 കാരനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി

കൊളറാഡോ: അഞ്ചു വയസുകാരനായ സഹോദരനെ കൊലപ്പെടുത്തിയ സംഭവ ത്തില്‍ 11 വയസുകാരനെതിരേ ഫസ്റ്റ ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.ഡെന്‍വറിനു സമീപം സെന്റിനിയലിലുള്ള ഒരു വീട്ടില്‍ ഈ മാസം 10ന് അഞ്ചുവയസുള്ള കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണഅ 11 കാരനായ സഹോദരനെ അറസ്റ്റ് ചെയ്തത്.

11 വയസുള്ള ഒരു കുട്ടിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തുന്നത് അസാധാരണമാണ്. സാധാരണയായി 11 വയസുള്ള കുട്ടി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാറില്ല. അഞ്ചുവയസുകാരന്റെ മരണകാരണം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ 11 വയസുകാരന്‍ ഏതു രീതിയിലാണ് കൊലപാതകം നടത്തിയെ്ന്നതിനെക്കുറിച്ചും പരാമര്‍ശം നടത്തിയിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്തയാള്‍ വളരെ ഗുരുതരമായ കുറ്റകൃത്യത്തിന് കുറ്റാരോപിതനാണെങ്കിലും അവര്‍ ഇപ്പോഴും ഒരു കുട്ടിയാണെന്നും ആ സംരക്ഷണം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ഈ കുട്ടി യൂത്ത് സര്‍വീസസ് സെന്ററിലാണുള്ളത്.

11-year-old charged with first-degree murder in Colorado for killing 5-year-old brother

Share Email
Top