സംഘര്‍ഷം അതിരൂക്ഷം: ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍; അമേരിക്കയുടെ സേനാ താവളങ്ങള്‍ ലക്ഷ്യമെന്നു ഇറാനിയന്‍ വിദേശകാര്യ മന്ത്രി

സംഘര്‍ഷം അതിരൂക്ഷം: ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍; അമേരിക്കയുടെ സേനാ താവളങ്ങള്‍ ലക്ഷ്യമെന്നു ഇറാനിയന്‍ വിദേശകാര്യ മന്ത്രി

ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷാവസഥ അതിരൂക്ഷമായി തുടരുന്നു. അമേരിക്കയുടെ സേനാ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. പല രാജ്യങ്ങളും ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി സൈറന്‍ മുഴക്കി. അമേരിക്കയെ നേരിട്ട് തങ്ങള്‍ക്ക് ആക്രമിക്കാന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സേനാ താവങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ സമീപമുള്ള രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യകതമാക്കി.

ഇറാനിയന്‍ സ്റ്റേറ്റ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ച് അമേരിക്ക ഇറാനു മേല്‍ ആക്രമണം നടത്തുന്നു. സൈനീക താവളങ്ങളില്‍ നിന്നും ഇറാന്റെ ഏതു മേഖലയിലും അമേരിക്കയ്ക്ക് ആക്രമണം നടത്താന്‍ സാധിക്കും, എന്നാല്‍ ഇറാന് അമേരിക്കയിലെത്തി ആക്രമണം പ്രായോഗീകമല്ലെന്നും ആ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സേനാ താവളങ്ങള്‍ തങ്ങള്‍ ലക്ഷ്യമിടു ന്നതെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

ജാഗ്രതാ നിര്‍ദേശവുമായി ഖത്തറും ബഹ്‌റിനും

ഇതിനിടെ ഇസ്രയേല്‍, യുഎഇ.,ഖത്തര്‍ ,ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ഇസ്രയേലിലെ പല പ്രദേശങ്ങളിലേക്കും ഇറാന്‍ മിസൈല്‍ തൊടുക്കാന്‍ സാധ്യതയുള്ളതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യകത മാക്കി. ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം തടുത്തത്തായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞ് നിര്‍വീ ര്യമാക്കിയെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ വ്യോമമേഖലയില്‍ കണ്ടെത്തിയ മിസൈലുകളുും ഡ്രോണുകളും നിര്‍വീര്യ മാക്കിയതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബഹ്റൈനിലും അടിയന്തര ജാഗ്രതാ നിര്‍ദേശം നല്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘പൗരന്മാരോട സുരക്ഷിത സ്ഥലത്ത് കഴിയണമെന്നു നിര്‍ദേശം നല്കി.

ആറു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇതുവരെ ആറു അമേരിക്കന്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡന്റ്് വ്യക്തമാക്കി. മേഖലയില്‍ ഇറാന്‍ നടത്തിയ ആദ്യ ആക്രമണങ്ങളില്‍ തകര്‍ന്ന ഒരു കേന്ദ്രത്തില്‍ നിന്ന് രണ്ടു സൈനി കരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സെന്‍ട്രോം പ്രസ്താവനയില്‍ പറഞ്ഞു. കുവൈത്തിലെ സംഘര്‍ഷത്തിലാണ് ആറ് സൈനീകര്‍ക്കും ജീവന്‍ നഷ്ടമായ തെന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട ചെയതു

സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ പൗരന്‍മാര്‍ വിട്ടുപോകാന്‍ യുഎസ് നിര്‍ദേശിച്ചു. ഇസ്രയേലി നെതിരേ ആക്രമണം നടത്താന്‍ ഇറാന്‍ ലക്ഷ്യമിട്ടുവെന്ന വിവരം ലഭിച്ചതിനാലാണഅ ഇറാനു നേര്‍ക്ക് ആക്രമണമുണ്ടായതെന്നാണ് യുഎസ് നിലപാട്.ശനിയാഴ്ച്ചയാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം ആരംഭിച്ചത്. ഇറാന്റെ സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പകല്‍ സമയത്ത് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു,

Tensions are high: Gulf countries on high alert: Iranian Foreign Minister says US military bases are the target

Share Email
LATEST
More Articles
Top