19 കാരന്‍ ‘ലൗവ് ട്രാപ്പില്‍ ‘കുടുക്കിയത് 180 പെണ്‍കുട്ടികളെ: കുരിക്കില്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും; യുവാവ് അറസ്റ്റില്‍

19 കാരന്‍ ‘ലൗവ് ട്രാപ്പില്‍ ‘കുടുക്കിയത് 180 പെണ്‍കുട്ടികളെ: കുരിക്കില്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും; യുവാവ് അറസ്റ്റില്‍

അമരാവതി ( മഹാരാഷ്ട്ര) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ 180 ഓളം സ്ത്രീകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നടത്തി യുവതികളെ വലയിലാക്കിയ ശേഷം ഇവരുടെ അസ്‌ളീല ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പരത്വാഡ എന്ന സ്ഥലത്തെ അഹമ്മദ് തന്‍വീറിനെ (19) പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളേയും പെണ്‍കുട്ടികളയേും പ്രണയ വലയത്തില്‍ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഓണ്‍ലൈനിലൂടെ പങ്കുവെക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാളെ ഏപ്രില്‍ 11-ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീകളോടും പെണ്‍കുട്ടികളോടും കൂടിയുള്ള ഇയാളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമരാവതി റൂറല്‍ എസ്.പി. വിശാല്‍ ആനന്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചു. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളെ ”ലവ് ട്രാപ്പ്” വഴി വലയത്തില്‍ കുടുക്കി മുംബൈയിലും പൂനെയിലും എത്തിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏകദേശം 180 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാംഗം അനില്‍ ബോണ്ടെ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി.

പ്രാഥമിക അന്വേഷണത്തില്‍ ഇരകളില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ ഒരാളും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയുടെ 294-ാം വകുപ്പ്, പോക്‌സോ നിയമത്തിലെ 8, 12 വകുപ്പുകള്‍, ഐ.ടി. ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

19-year-old man traps 180 girls in ‘love trap’: Minor girls also caught in the crossfire; Youth arrested

Share Email
Top