ടെഹ്‌റാന്‍: ഇടക്കാല വെടിനിര്‍ത്തലിനു പിന്നാലെ ആഗോള എണ്ണവിപണിയില്‍ ഉണ്ടായ വിലക്കുറവിന്റെ ആശ്വാസത്തില്‍ ഇരിക്കെ ഇപ്പോള്‍ വീണ്ടുമുണ്ടായിരിക്കുന്ന സംഘര്‍ഷം ആഗോള ഊര്‍ജ വിതരണത്തില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുക.
ലോകത്തെ പ്രധാന കപ്പല്‍ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ആഗോള വിപണി ആശങ്കയിലായത്. അമേരിക്കയും ഇറാനും നിലപാട് കടുപ്പിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട നിലയി ലാണ്. ഇറാന്റെ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിനു പിന്നാലെ അമേരിക്കന്‍ പടക്കപ്പലിനു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും മേഖലയില്‍ യുഎസ് സേന കനത്ത ജാഗ്രത തുടരുകയാണ്.
വരും മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെടിനിര്‍ത്തല്‍ രണ്ടാഴ്ച്ചത്തേയക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെ എത്തിയിരുന്നു. ഒപ്പം ആഗോള തലത്തില്‍ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായിരുന്നു. ഇപ്പോഴത്തെ വീണ്ടുമുണ്ടായ പ്രതിസന്ധി ഇവയെല്ലാം വീണ്ടു തകിടം മറിക്കുമെന്നുറപ്പ്.
America and Iran face another confrontation: Concerns over global energy supply













