സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്നും കാണാതായ ഡോക്ടറല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി: റൂം മേറ്റ് അറസ്റ്റില്‍

സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്നും കാണാതായ ഡോക്ടറല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി: റൂം മേറ്റ് അറസ്റ്റില്‍

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്നും കാണാതായ രണ്ടു ഡോക്ടറല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട് റൂംമേറ്റിനെ പോലീസ് കസ്റ്റഡിയി ലെടുത്തു. ബംഗ്ലാദേശി സ്വദേശിയായ സാമില്‍ ലിമോണിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലിമോണിന്റെ റൂം മേറ്റായ ഹിഷാം അബുഗ ര്‍ബിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

കാണാതായ മറ്റൊരു വിദ്യാര്‍ഥിയായ നഹിദ ബ്രിസ്റ്റിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഈ മാസം 16 മുതലാണ് ലിമോണിനേയും നഹിദയെയും കാണാതായത്. മരണവിവരം മറച്ചുവെയ്ക്കല്‍ ,മൃതദേഹം അനധികൃതമായി നീക്കം ചെയ്യല്‍, ആക്രമണങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഹിഷാമിനെതിരേ ചുമത്തിയിട്ടുളളത്. സൗത്ത് ഫ്്‌ളോറിഡ സര്‍വകലാശാലയിലെ ജിയോഗ്രഫി വിദ്യാര്‍ഥിയായിരുന്നു ലിമോണ്‍. കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ഗവേഷണം നടത്തുകയായിരുന്നു നഹിദ.

ഇനിയും കണ്ടെത്താനുളള നഹിദയ്ക്കായുളള തെരച്ചില്‍ വ്യാപകമാക്കിയതായി ഹില്‍സ്ബറോ കൗണ്ടി ഷെരിഫ് ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച 911 ലേക്ക് ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലിമോണിന്റെ മൃതദേഹവും ഇതിനു കൂട്ടിരുന്ന അബുഗര്‍ബിയെയും കണ്ടെത്തിയത്. ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പരിശോധനയില്‍ ഇയാള്‍ പോലീസുമായി ഏറ്റുമുട്ടലിനു ശ്രമിച്ചതായും തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

Body of one of the missing doctoral students from the University of South Florida found; roommate arrested

Share Email
Top