swayamvara
pulimoottil

ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമൊപ്പം!ബ്രിക്സിന്റെ ‘ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ’ ഉടൻ അംഗത്വമെടുക്കുമെന്ന് ഇറാൻ

ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമൊപ്പം!ബ്രിക്സിന്റെ ‘ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ’ ഉടൻ അംഗത്വമെടുക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ബ്രിക്സ് കൂട്ടായ്മ രൂപീകരിച്ച ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ‘ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ’ ഇറാൻ ഉടൻ അംഗമാകുമെന്ന് ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദോൽനാസർ ഹെമ്മാതി അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ധനമന്ത്രിമാരുടെയും ബാങ്ക് ഗവർണർമാരുടെയും യോഗത്തിന് മുന്നോടിയായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവിട്ടത്.

എന്നാൽ, ഇറാന്റെ അംഗത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ എൻഡിബി അധികൃതർ തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും സുസ്ഥിര വികസന സംരംഭങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നതിനായി 2015-ലാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിച്ചത്. പിന്നീട് യു.എ.ഇ, ഈജിപ്ത് തുടങ്ങിയ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെയും ബാങ്ക് അംഗങ്ങളായി ഉൾപ്പെടുത്തിയിരുന്നു. 2024-ലാണ് ഇറാൻ ബ്രിക്സ് കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top