ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ ചൈനീസ് കപ്പൽ കടലിടുക്കിലൂടെ കടന്നുപോയി 

ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ ചൈനീസ് കപ്പൽ കടലിടുക്കിലൂടെ കടന്നുപോയി 

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധപ്രഖ്യാപനത്തിനു പിന്നാലെ ചൈനീസ് കപ്പൽ കടലിടു ക്കിലൂടെ കടന്നുപോയി.  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർ പ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെയാണ് ചൈനീസ് കപ്പൽ കടന്നുപോയത്. . അമേരിക്കൻ ഉപരോധ മുള്ള ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമു ള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു പോ യതായി ഷിപ്പിംഗ് ഡേറ്റ വ്യക്തമാക്കുന്നു.

ഉപരോധം ആരംഭിച്ചതിനുശേഷം കടലിടു ക്ക് കടന്ന്  പുറത്തെത്തുന്ന ആദ്യ കപ്പലാ ണ് റിച്ച് സ്റ്റാറി എന്ന് എൽഎസ്ഇജി, മറൈൻട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ കപ്പലിനെ 2023-ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തു കടക്കാൻ ഈ കപ്പൽ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തിൽ വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഈ അസാധാ രണ നീക്കങ്ങൾ നടന്നത്.

ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയ റിച്ച് സ്റ്റാറി ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പൽ ചൈനീസ് ഉടമസ്ഥത യാണുള്ളതെന്നും ചൈനീസ് ജീവന ക്കാരാണ് ഉള്ളതെന്ന് റേഡിയോ വഴി സന്ദേശം നൽകി. സമുദ്ര സുരക്ഷാ മാനദണ്ഡമെന്ന നിലയിലാണ് ഇത്തരം വിവരങ്ങൾ കൈമാറുന്നത്.

റിച്ച് സ്റ്റാറിയെ കൂടാതെ ‘എൽപിസ്’ എന്ന മറ്റൊരു കപ്പലും ഇതേസമയം ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാർട്ട് കെമിക്കൽ എസ്.എ യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പ ൽ നേരത്തെ ഒരു ഇറാനിയൻ തുറമുഖ ത്ത് അടുത്തിരുന്നതായി കപ്പലുക ളെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോ മുകൾ ചൂണ്ടിക്കാട്ടുന്നു.

 Chinese ship passes through Strait of Hormuz after US blockade.

Share Email
LATEST
Top